താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയില്‍ മറിഞ്ഞ് ഒരു മരണം

Web Desk
Posted on January 06, 2019, 8:56 pm
ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. അടിവാരം കൈതക്കാടൻ അബ്ദു റഹ്മാനാണ് ഒമ്പതാം വളവിനു സമീപം കൈതപ്പൊയിൽ നിന്നും മേപ്പാടിയിലെ ബന്ധുവീട്ടിലേക്ക് കല്യാണത്തിന് പോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
ജീപ്പ് ഡ്രൈവർ പുളിക്കൽ അബു, പുളിക്കൽ അബുവിന്റെ ഭാര്യ സംസാദ, തുടങ്ങി നാല് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്പറ്റയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റും താമരശ്ശേരി പൊലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.