Web Desk

ന്യൂയോർക്ക്

March 10, 2020, 9:39 pm

ജെഫ് ബെസോസിന് എഴുന്നൂറുകോടി ഡോളർ നഷ്ടം

Janayugom Online

കൊറോണ വൈറസിന്റെ ആഘാതത്തിൽ ആഗോളതലത്തിലെ കോടീശ്വരന്‍മാരുടെ ആസ്തിയിലും വന്‍ ഇടിവ്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ബെസോസിന് ഏഴുന്നൂറുകോടി ഡോളര്‍ നഷ്ടമുണ്ടായി. കൊറോണ വൈറസിന്റെ ആഘാതത്തില്‍ ജെഫ് ബെസോസിന് ഒരുമാസത്തില്‍ മാത്രം നഷ്ടപ്പെട്ടത് 1800 കോടി ഡോളറാണെന്ന് വിലയിരുത്തപ്പെടുന്നു. ജെഫ് ബെസോസിന്റെ നിലവിലെ ആസ്തി 110 ബില്യണ്‍ ഡോളറാണ്.
തിങ്കളാഴ്ച്ച ആമസോണിന്റെ ഓഹരികളില്‍ ഏഴ് ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം ജെഫ് ബെസോസിന്റെ കഴിഞ്ഞ ഒരുമാസത്തിനിടെ രേഖപ്പെടുത്തിയത് 129 ബില്യണ്‍ ഡോളറായിരുന്നു. ടെസ്‌ല സിഇഒ എലോണ്‍ മസ്‌കിന്റെ സമ്പത്തിൽ നാനൂറുകോടി ഡോളറും നഷ്ടപ്പെട്ടു. ലോകത്തിലെ അതിസമ്പന്നരായ 500 പേര്‍ക്ക് തിങ്കളാഴ്ച്ച മാത്രം 20,000 കോടി ഡോളറോളം നഷ്ടം വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: Jeff bezos loss 7 bil­lion dol­lar in one day

You may also like this video