ജെസ്സൽ കാർനെറോ ബ്ലാസ്റ്റേഴ്സിൽ തുടരും

Web Desk

കൊച്ചി

Posted on July 01, 2020, 6:48 pm

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ്  താരം  ജെസ്സൽ കാർനെറോ ക്ളബ്ബിൽ  തുടരും. പരിചയസമ്പന്നനായ ഗോവൻ ലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന് വർഷത്തെക്കാണ് ബ്ലാസ്റ്റേഴ്‌സ് കരാർ നീട്ടിയത്. ഗോവൻ പ്രൊഫഷണൽ ലീഗിലൂടെ വളർന്നുവന്ന ജെസ്സൽ 2018–19 വർഷം സന്തോഷ് ട്രോഫിയിൽ  ഗോവൻ ടീമിന്റെ  നായകനായിരുന്നു.  ജെസ്സൽ, വരാനിരിക്കുന്ന സീസണിലെ കെബിഎഫ്സി പ്രതിരോധനിരയിലെ പ്രധാന താരമായിരിക്കുമെന്നാണ് കരുതുന്നത് .

“ഇന്ത്യയിലെ മുൻനിര ലെഫ്റ്റ് ബാക്കുകളിൽ ഒരാളാണ് ജെസ്സൽ. കഴിഞ്ഞ സീസണിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം ഞങ്ങളുടെ ടീമിന് വളരെ പ്രധാനപ്പെട്ട കളിക്കാരനുമാണ്. അദ്ദേഹത്തിന്  ക്ലബിനൊപ്പം തുടരാൻ കഴിഞ്ഞതിൽ  ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ” കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് കിബു വികുന അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സീസണിൽ ഡെംപോ സ്‌പോർട്ടിംഗ് ക്ലബിൽ നിന്ന് കെബിഎഫ്‌സിയിൽ എത്തിയ ജെസ്സൽ ടീമിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും കൂടുതൽ മത്സരങ്ങൾ (18 മത്സരങ്ങൾ) റെക്കോർഡു ചെയ്ത ഒരേയൊരു താരമായ ജെസ്സെൽ കഴിഞ്ഞ സീസണിലെ എല്ലാ കളികളിലും എല്ലാ മിനിറ്റും ക്ലബ്ബിനായി കളിച്ചു.  കെ‌ബി‌എഫ്‌സിക്കായി  72.65% വിജയ കൃത്യതയുമുള്ള 746 പാസുകലാണ് ജെസ്സൽ നൽകിയത്. ഒരു കളിയിൽ  ഏകദേശം 42 പാസുകൾ എന്ന രീതിയിൽ ഒരു ഐ‌എസ്‌എൽ അരങ്ങേറ്റക്കാരൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ പാസുകളാണ് ഇത് .

Eng­lish sum­ma­ry: Jes­no Carneiro con­tin­ue in Ker­ala Blasters

You may also like this video: