ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ജെറ്റ് വിമാനങ്ങള്‍; വൈറലായി വീഡിയോ

Web Desk
Posted on October 08, 2020, 11:58 am

ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടി പോസ് ചെയ്യുന്ന ജെറ്റ് വിമാനങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യുദ്ധവിമാനങ്ങളുടെ ഫോട്ടോ ആകാശത്ത് വച്ച് പകര്‍ത്തുന്ന ഫോട്ടോഗ്രാഫറുടെ വീഡിയോയാണ് വൈറലാവുന്നത്. ഏറെ സാഹസികമായിയാണ് ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മറ്റൊരു വിമാനത്തിന്റെ പിൻവാതില്‍ തുറന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് ആശിഷ് സെഗാള്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ്. മേഘങ്ങള്‍ക്കിടയില്‍ ഫോട്ടോഗ്രാഫറുടെ ആംഗ്യങ്ങള്‍ക്കനുസരിച്ച് വിമാനങ്ങള്‍ പോസ് ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ENGLISH SUMMARY: jet planes posed for pho­tos; viral