26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 13, 2025
August 16, 2024
April 3, 2024
March 12, 2024
August 20, 2022
August 16, 2022
August 9, 2022
August 8, 2022
August 5, 2022

തായ്‌വാനില്‍ ജെറ്റ് പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Janayugom Webdesk
തായ്പേയ് 
February 15, 2025 6:28 pm

തായ്‌വാന്‍ വ്യോമസേനയുടെ പുതിയതും ആഭ്യന്തരമായി വികസിപ്പിച്ചതുമായ നൂതന ജെറ്റ് പരിശീലന വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തകര്‍ന്നുവീണു. പൈലറ്റ് സുരക്ഷിതനാണെന്ന് സൈന്യം അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച AT‑5 ബ്രേവ് ഈഗിളിന് നേരിട്ട ആദ്യത്തെ വലിയ തിരിച്ചടിയാണിത്. ദ്വീപിന്റെ കിഴക്കന്‍ തീരത്തുള്ള ടൈറ്റുങ്ങിലെ ചിഹാങ് വ്യോമത്താവളത്തില്‍ നിന്ന് ആയുധ പരിശീലന ദൗത്യത്തിനായി പറന്നുയര്‍ന്ന വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലാവുകയായിരുന്നു. മുപ്പത് വര്‍ഷം മുന്‍പ് എഫ്-സികെ-1 ചിങ്-കുവോ ഇന്‍ഡിജിനസ് ഡിഫന്‍സ് ഫൈറ്റര്‍ പുറത്തിറക്കിയതിനുശേഷം തായ്വാനില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ ജെറ്റാണ് എടി-5.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.