15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 4, 2025
January 3, 2025
January 3, 2025
January 2, 2025
January 2, 2025
December 31, 2024
December 23, 2024
December 18, 2024
December 17, 2024

സ്വ‍ര്‍ണം പറന്നെടുത്ത് ജൂവല്‍

Janayugom Webdesk
കൊച്ചി
November 9, 2024 10:49 pm

പരിക്കിന്റെ പിടിയിലമർന്നിട്ടും എതിരാളികളെ നിഷ്പ്രഭരാക്കി സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ സ്വർണം പറന്നെടുത്ത് ജൂവൽ തോമസ്. കോട്ടയം മുരിക്കുംവയല്‍ ഗവ.വിഎച്ച്എസ്‌എസിലെ പ്ലസ്‌ടു വിദ്യാര്‍ഥിയായ ജുവല്‍ തോമസ് തന്റെ കായിക കുടുംബത്തിലെ മെഡല്‍ നേട്ട പട്ടികയില്‍ പുതിയൊരു സ്വര്‍ണ നേട്ടം കൂടിയാണ് എഴുതി ചേർത്തത്. 

ജൂവലിന്റെ പിതാവായ സി ജെ തോമസ് മികച്ച അത്‌ലറ്റും വോളിബോൾ താരവുമായിരുന്നു. 1993 ല്‍ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കവേ ഡിസ്‌കസ്‌ത്രോയിലും ഷോട്ട്പുട്ടിലും തോമസ് കുറിച്ച റെക്കോഡ് ആരും മറികടന്നിട്ടില്ല. നിലവിൽ എരുമേലി എആര്‍ ക്യാമ്പിലെ സിഐയാണ് പിതാവായ തോമസ്. പരിക്ക് അലട്ടിയിരുന്നതിനാൽ ദേശീയ റെക്കോഡിൽ താന്‍ കുറിച്ചിട്ട ഉയരം മറികടക്കാനുള്ള ശ്രമം വേണ്ടെന്നുവച്ച് മത്സരം അവസാനിപ്പിക്കുകയായിരുന്നു ജൂവൽ. 

പരിക്കിന്റെ പിടിയിലായതിനാല്‍ രണ്ട് മാസക്കാലമായി കാര്യമായ പരിശീലനമില്ലാതെയാണ് ജുവല്‍ പ്രഥമ കേരള സ്‌കൂളില്‍ മീറ്റില്‍ മത്സരത്തിനെത്തിയത്. എന്നിട്ടും രണ്ട് മീറ്റര്‍ ഉയരത്തില്‍ ചാടി സ്വർണം നേടാൻ ജൂവലിനായി. കഴിഞ്ഞ വര്‍ഷം ദേശീയ സ്‌കൂള്‍ മീറ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ താൻ കുറിച്ച 2.11 മീറ്റര്‍ എന്ന ദേശീയ റെക്കോഡിലേക്ക് ചാടാനുള്ള ശ്രമം എതിരാളികളുടെ ഭാഗത്ത് ഇല്ലാതെ വന്നതിനാൽ മൽസരം അവസാനിപ്പിക്കുകയായിരുന്നുവെന്ന് ജൂവൽ മത്സര ശേഷം പറഞ്ഞു. 

കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍മീറ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് ദേശീയ സ്‌കൂള്‍മീറ്റിലേക്ക് പോയി റെക്കോഡ് തിരുത്തിയത്. തുടര്‍ന്ന് ഖേലോ ഇന്ത്യയില്‍ വെങ്കലവും യൂത്ത് നാഷണല്‍ ലീഗില്‍ വെള്ളിയും ജൂനിയര്‍ സാഫ് മീറ്റില്‍ വെങ്കലവും ജൂവല്‍ തന്റെ മെഡല്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ജിത തോമസ് ആണ് അമ്മ. ജേഷ്ഠ സഹോദരന്‍ ജീവന്‍ തോമസ് ബാസ്‌ക്കറ്റ് ബോള്‍ താരമാണ്.ഹൈറേഞ്ച് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ കോച്ച് സന്തോഷ് ജോര്‍ജിന്റെ ശിക്ഷണത്തിലാണ് ഇപ്പോഴത്തെ പരിശീലനം. സ്വന്തമായി പരിശീലനത്തിന് ഗ്രൗണ്ടില്ലാത്തതിന്റെ അഭാവം ജൂവലിനും അക്കാദമിക്കും വിലങ്ങുതടിയാണ്. സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ 1.70 മീറ്റർ ചാടി കോഴിക്കോട് മണിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഗുർപ്രീത് സ്വർണം നേടി. ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ സി പി അഷ്മിക സ്വർണം നേടി.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.