ജ്വല്ലറിയുടെ പേരിൽ പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചുവെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീന്റെ വീട്ടിൽ ചന്ദേര പൊലീസ് പരിശോധന നടത്തി. ചന്ദേര പൊലീസ് സ്റ്റേഷനിൽ ആകെ കിട്ടിയ 12 പരാതികളിൽ 7 എണ്ണം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ചിനു കൈമാറി. ശേഷിച്ച 5എണ്ണമാണ് ചന്ദേര പൊലീസ് അന്വേഷിക്കുന്നത്. ഈ കേസുകളുടെ ഭാഗമായിട്ടായിരുന്നു പരിശോധന.
രേഖകൾ കസ്റ്റഡിയിലെടുത്തു. അതേസമയം ജ്വല്ലറിയിൽ പണം നിക്ഷേപമായി നൽകിയവർക്ക് നാലുമാസത്തിനകം തിരിച്ചുനൽകുമെന്ന് എം സി കമറുദ്ദീൻ എംഎൽഎ പറഞ്ഞു. താൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പണം തിരികെ നൽകില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കമറുദ്ദീൻ പറയുന്നു. മുസ്ലിംലീഗ് പ്രാദേശിക നേതാവടക്കം ഉദുമ സ്വദേശികളായ അഞ്ച് പേർ നിക്ഷേപമായി നൽകിയ 73 ലക്ഷം എംഎൽഎ തട്ടിയെന്നാണ് കേസ്. കാസർകോട് ടൗൺ പൊലീസാണ് ഉദുമ സ്വദേശികളായ അഞ്ച് പേരുടെ പരാതിയിൽ ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എം സി കമറുദ്ദീനും എംഡി പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചന കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ ഇരുവർക്കുമെതിരായ വഞ്ചന കേസുകളുടെ എണ്ണം 13 ആയി.
മുസ്ലീം ലീഗ് ഉദുമ പടിഞ്ഞാറ് ശാഖ പ്രസിഡൻറ് മുഹമ്മദ് ഷാഫിയിൽ നിന്ന് 10 ലക്ഷവും, മുഹമ്മദ് കുഞ്ഞിയിൽ നിന്ന് 35 ലക്ഷവും അബ്ദുള്ള മൊയ്തീൻ കുഞ്ഞിയിൽ നിന്ന് 3 ലക്ഷവും കെ കെ മുഹമ്മദ് ഷാഫിയിൽ നിന്ന് 15 ലക്ഷവും അസൈനാർ മൊയ്തീൻ കുട്ടിയിൽ നിന്ന് 10 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ് കുമാറാണ് അന്വേഷണ സംഘത്തലവൻ. ചന്ദേര, കാസർകോട് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ് ഐ ആർ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
English summary; Updates Jewelery fraud case
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.