മഹാമാരി വരുമ്പോൾ അന്ധവിശ്വാസങ്ങൾ കണ്ടം വഴിയോടുമെന്ന് തെളിയിക്കുകയാണ് ജുവലറികൾ.അക്ഷയ ത്രിതീയ ദിനമായ ഇന്ന് സ്വർണം വാങ്ങിയാൽ ഐശ്വര്യം വാതിൽക്കൽ കാവല്‍ കിടക്കുമെന്നായിരുന്നു വിശ്വാസം.ഇന്നിപ്പോൾ ജൂവല്ലറി ഒന്നും തുറന്നിട്ടില്ല.ഓൺലൈനിൽ ഭാഗ്യം എത്തിച്ചുതരാമെന്ന വാഗ്ദാനം അങ്ങേറ്റെതുമില്ല. സ്വർണവിപണിയിൽ തിളക്കമേറുന്ന ദിവസമാണിന്ന്.അക്ഷയ ത്രിതീയ ദിനത്തിൽ സ്വര്‍ണ്ണം വാങ്ങുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസമാണ് ഇതിന് കാരണം.
അക്ഷയ ത്രിതീയ ദിനത്തില്‍ സ്വർണ്ണം വാങ്ങാൻ നേരത്തെ തന്നെ ഓൺലൈൻ ബുക്കിംഗുകള്‍ ആരംഭിച്ചിരുന്നു.ഡിസ്കൗണ്ട് ഉള്‍പ്പെടെ മനംമയക്കുന്ന വാഗ്ദാനങ്ങളാണ് മിക്ക ജുവലറികളും നല്‍കിയിരിക്കുന്നത്. കൊറോണയും ലോക്ക് ഡൗണും സാമ്പത്തിക മേഖലയിൽ തകർച്ച ഉണ്ടാക്കിയെങ്കിലും സ്വർണ്ണവിലയെ ഇതൊന്നും ബാധിച്ചിരുന്നില്ല.ഈ കാലയളവിലും റോക്കറ്റ് പോലെ കുതിച്ചുയരുന്ന വില നിലവില്‍ പവന് 34000ത്തിൽ എത്തി നിൽക്കുകയാണ്.ഓഹരി വിപണികളിലെ തകർച്ചയും ക്രൂഡ് ഓയിൽ വിലയിടിവുമെല്ലാം സ്വർണനിക്ഷേപത്തിലേക്കു മാറാൻ രാജ്യാന്തര നിക്ഷേപകരെ പ്രേരിപ്പിക്കുന്നതാണ് സ്വര്‍ണ്ണവില ഉയരാൻ കാരണം.
സ്വർണ്ണവിലയിലെ ഈ കുതിച്ചു കയറ്റം ഇന്നത്തെ വില്‍പ്പനയെയും സാരമായി തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. വമ്പിച്ച ഓഫറുകൾ ജൂവലറികൾ നല്‍കുന്നുണ്ടെങ്കിലും സ്വര്‍ണ്ണവില എക്കാലെത്തെയും ഉയര്‍ന്ന നിലയില്‍ നിൽക്കുന്നതിനാൽ വലിയ കച്ചവടം നടന്നേക്കില്ലെന്നു തന്നെയാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷം അക്ഷയ ത്രിതീയ ദിനത്തില്‍ 1500 കിലോയോളം സ്വര്‍ണ്ണമാണ് വിറ്റു പോയത്.അന്ന് പവന് 23640 രൂപയായിരുന്നു സ്വര്‍ണ്ണവില.എന്നാൽ പണിയില്ലാതെ വഴിയിൽ കിടന്നവർക്ക് സ്വർണവും തുണയായില്ലെന്നാണ് മനസിലാക്കേണ്ടത് .പണയമിടപാട് സ്ഥാപനങ്ങൾ തുറക്കാതിരുന്നതും ‚സ്വർണം വിൽക്കാൻ ജുവലറികളിൽ ചെല്ലുമ്പോൾ ‚പണിക്കുറവും മറ്റും പറഞ്ഞു വിലയിട്ട് ആഴ്ചകൾ കഴിഞ്ഞു വില നൽകുന്ന നിലപാട് ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം നഷ്ട്ടപെടുത്തി.ചില ജുവലറികളുടെ സ്വർണം എടുക്കില്ലെന്ന് ജുവലറികളിൽ ബോർഡ് കൂടി വന്നതോടെ ആശയകുഴപ്പം രൂക്ഷമാണ്.ഇതിനിടയിലും ജുവലറികളുടെ പ്രതിനിധികൾ ഓഫാറുകളുടെ കഥ പറഞ്ഞു കല്യാണ വീടുകൾ കയറിയിറങ്ങുന്നുണ്ട്.
ENGLISH SUMMARY: jewellery owners remember the old akshaya tritiya days
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.