ലോക്ഡൗണിനെ മറികടക്കാൻ പച്ചക്കറി കടക്കാരനായി ജ്വല്ലറി ഉടമ. ജയ്‌പൂർ സ്വദേശിയായ ഹുക്കുംചന്ദ് സോണിയാണ് ലോക്ഡൗണിൽ വരുമാനം നിലച്ചപ്പോൾ ജ്വല്ലറി പച്ചക്കറിക്കടയാക്കി മാറ്റിയത്. ജയ്‌പൂരിലെ രാംനഗറിലെ ജെപി എന്ന ജ്വല്ലറിയുടെ ഉടമയാണ് ഹുക്കുംചന്ദ്. വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് ജ്വല്ലറി നടത്തുന്നത്. വലിയ ജ്വല്ലറിയൊന്നും അല്ലെങ്കിലും തന്റെ കുടുംബത്തിന് ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത് ഇതിൽ നിന്നാണെന്ന് ഹുക്കുംചന്ദ് പറയുന്നു.
കൂടുതൽ സമ്പാദ്യമോ മൂലധനമോ ഒന്നും ഇല്ലാത്തതുകൊണ്ടു തന്നെ ലോക്ഡൗണിൽ ജീവിക്കാൻ മാർഗമില്ലാതായതോടെ ഹുക്കുംചന്ദ് പച്ചക്കറിക്കട തുടങ്ങുകയായിരുന്നു. മോതിരം, കമ്മൽ തുടങ്ങിയ ചെറിയ ആഭരണങ്ങളാണ് ജ്വല്ലറിയിൽ ഉണ്ടായിരുന്നത്. ചെറിയ വരുമാനമാണ് ലഭിച്ചിരുന്നതെങ്കിലും തന്റെ കുടുംബത്തിന്റെ ചെലവ് കഴിയാനുള്ളത് ഇതിൽ നിന്നും ലഭിച്ചിരുന്നുവെന്ന് ഹുക്കുംചന്ദ് പറയുന്നു. ലോക്ഡൗണിനെ തുടർന്ന് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റെല്ലാം അടച്ചു പൂട്ടേണ്ടി വന്നു.
കുറേ ദിവസം വീട്ടിലിരുന്നു. എന്നാൽ എത്രകാലം ഇങ്ങനെ ജീവിക്കാൻ കഴിയുമെന്നും ആരാണ് ഭക്ഷണവും പണവും നൽകുക എന്നും ഹുക്കുംചന്ദ് ചോദിക്കുന്നു. ഇതോടെയാണ് ജ്വല്ലറി തന്നെ പച്ചക്കറിക്കടയാക്കാൻ തീരുമാനിച്ചത്. ഒരു പച്ചക്കറിക്കട നടത്തുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്നും, എന്നിരുന്നാലും തനിക്കിപ്പോൾ വരുമാനമുണ്ടെന്നും ഹുക്കുംചന്ദ് പറയുന്നു. കൂടാതെ ലോക്ഡൗണിൽ വെറുതെ വീട്ടിലിരിക്കുന്നതിനേക്കാൾ നല്ലതാണ് ഒരു തൊഴിൽ ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.