September 29, 2022 Thursday

Related news

September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022

കോവിഡിൽ ആരോഗ്യപ്രവർത്തകർക്ക് കൈത്താങ്ങാകാൻ ഝാന്‍സി

Janayugom Webdesk
തിരുവനന്തപുരം:
September 5, 2020 10:04 pm

കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാവാനായി ഝാന്‍സി എന്ന റോബോര്‍ട്ട് അവര്‍ക്കൊപ്പം ചേരുന്നു. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്ഥാനമായുള്ള ടെക്‌നോളജി കോർപ്പറേഷനായ എയ്സ്റ്റർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെർച്വൽ വീഡിയോയുടെ സഹായത്തോടെ രോഗികളുമായുള്ള ഇടപെടൽ സുഗമമാക്കുക. രോഗികള്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ എത്തിച്ചു നല്‍കുക. വൈറസുകളുടെ ഡി‌എൻ‌എ ഘടനകളെ വിഘടിപ്പിച്ചുകൊണ്ട് മുൻകൂട്ടി നിർവചിച്ച വഴിയിൽ പരിസരം വൃത്തിയാക്കുക തുടങ്ങി നിരവധി മേന്മകള്‍ മുന്‍നിര്‍ത്തിയാണ് ഝാന്‍സി ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനിറങ്ങുന്നത്. ആരോഗ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ റോബോട്ടിനെ ആരോഗ്യ വകുപ്പിന് സംഭാവന ചെയ്തു. ചടങ്ങില്‍ അഡ്വ. ബി അരുൺ ദാസ് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് റോബോട്ടിനെ കൈമാറി. കമ്പനി പ്രതിനിധികളായ അരുൺ കുമാർ പി, രതീഷ് രാമചന്ദ്രൻ ആചാരി, ജയകൃഷ്ണൻ, ജിഷ്ണു പിവി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ENGLISH SUMMARY: Jhan­si to lend a hand to health work­ers in Covid

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.