June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ജാർഖണ്ഡ് തെരഞ്ഞെടുപ്പ്; സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറൻ

By Janayugom Webdesk
December 24, 2019

റാഞ്ചി: ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ വൻ വിജയം കൈവരിച്ച മഹാസഖ്യം സർക്കാർ രൂപീകരണത്തിനായുള്ള നീക്കങ്ങൾ ആരംഭിച്ചു. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്റെ നേത്രത്വത്തിൽ ഇന്ന് ഗവർണറെ കാണും. ഇന്ന് തന്നെ സർക്കാർ രൂപീകരണത്തിനായുള്ള നടപടികളിലേക്ക് സഖ്യകക്ഷികൾ നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ജെ എം എം — കോൺഗ്രസ് ‑ആർ ജെ ഡി സഖ്യത്തിന് 47 സീറ്റുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ബിജെപി മുഖ്യമന്ത്രി രഘുബർ ദാസ് രാജിവച്ചു. അടുത്ത സർക്കാർ രൂപീകരികരിക്കും വരെ കാവൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ഗവർണർ രഘുബർ ദാസിനോട് ആവശ്യപ്പെട്ടു. ജെ എം എമ്മിന്റെ നിയമസഭ കക്ഷി യോഗം ഇന്ന് റാഞ്ചിയിൽ ചേരും. പാർലമെന്ററി കക്ഷി നേതാവായി ഹേമന്ത് സോറനെ തെരഞ്ഞെടുക്കും. തുടർന്നായിരിക്കും ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുന്നത്.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.