October 6, 2022 Thursday

Related news

September 27, 2022
September 15, 2022
September 5, 2022
September 5, 2022
September 5, 2022
September 4, 2022
August 30, 2022
August 25, 2022
August 24, 2022
August 1, 2022

ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങാന്‍ തെരുവിൽ മാമ്പഴക്കച്ചവടം നടത്തി പതിനൊന്നുകാരി

Janayugom Webdesk
ജംഷദ്പൂര്‍
June 30, 2021 10:30 pm

ഝാർഖണ്ഡിലെ ജംഷദ്പുരിൽ ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങുന്നതിനായി തെരുവിൽ മാമ്പഴ കച്ചവടം നടത്തി പതിനൊന്ന് വയസുകാരി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന തുളസി കുമാർ എന്ന പെൺകുട്ടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായികൊണ്ടിരിക്കുന്നത്. 

ഫോണിനായി സ്വന്തമായി കുറച്ചു പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തുളസി വഴിയോരത്ത് മാമ്പഴക്കച്ചവടം ആരംഭിക്കുകയായിരുന്നു. മാമ്പഴം വിറ്റുകിട്ടുന്ന തുക കൂട്ടിവെച്ച് ഫോൺ വാങ്ങാനായിരുന്നു തുളസിയുടെ പദ്ധതി. എന്നാൽ അധികനാൾ മാമ്പഴം വിൽകാതെ തന്നെ അവളുടെ ആഗ്രഹം സഫലമായി. മുംബൈയിലെ ഒരു വ്യവസായി അമേയ ഹെറ്റെ തുളസിയുടെ വിവരമറിഞ്ഞ് ഒരു മാമ്പഴത്തിന് 10,000 രൂപ വച്ച് 12 മാമ്പഴം 1,20,000 രൂപയ്ക്കാണ് വാങ്ങിയത്. 

ലോക്ഡൗൺ മൂലം തന്റെ വീട്ടിൽ സാമ്പത്തികമായി തകർച്ചയുണ്ടായി അതിനാൽ ഫോൺ വാങ്ങാനോ ഓൺലൈൻ പഠനം നടത്തുവാനോ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് തുളസി പറഞ്ഞു. ‘എനിക്ക് ഒരു ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ മാമ്പഴം വിറ്റ്കിട്ടുന്ന തുക വീട്ടിൽ റേഷൻ വാങ്ങുന്നതിനായി കൊടുത്തു. അപ്പോഴാണ് ഒരു സാർ വന്ന് 12 മാമ്പഴം 1,20,000 രൂപയ്ക്ക് വാങ്ങിയത്. കൂടാതെ ഫോണും വാങ്ങി തന്നു’ തുളസി മാധ്യമങ്ങളോട് പറഞ്ഞു. തുളസിയുടെ കുടുംബവും അദ്ദേഹത്തോട് നന്ദി അറിയിച്ചു.

Eng­lish Sum­ma­ry: jhark­hand girl sell­ing man­goes to buy mobile phone

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.