ഝാര്‍ഖണ്ഡ് സ്വദേശി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയിലെ വാഹന ഷോറൂമിലെ ജീവനക്കാരനായ ഝാര്‍ഖണ്ഡ് സ്വദേശി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. റാഞ്ചി സ്വദേശി എം ഡി മുക്താര്‍ അന്‍സാരി (24)യാണ് മരിച്ചത്. ഇക്ബാല്‍ റോഡിലെ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും കാല് തെറ്റി വീഴുകയായിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സയ്ക്ക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് മുക്താര്‍ നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. മൃതദേഹം അതിഞ്ഞാലിലെ അരയാല്‍ ബ്രദേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ പണം സ്വരൂപിച്ച് മംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്കയച്ചു.