റാഞ്ചി : ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിയെ തൂത്തെറിഞ്ഞു മഹാസഖ്യം കേവല ഭൂരിപക്ഷം കടന്നു. നിലവിൽ കോൺഗ്രസ്സ്- ജെഎംഎം- ആർജെഡി സഖ്യമാണ് മുന്നിട്ട് നിൽക്കുന്നത്. 81 സീറ്റിൽ 43 സീറ്റിൽ മഹാസഖ്യം മുന്നിട്ട് നിൽക്കുകയാണ്. അന്ത്യമ ഫലം പുറത്തു വന്നാൽ ഉടനെ ഗവർണറെ കാണാനുള്ള നീക്കത്തിലാണ് മഹാസഖ്യം.
ഗോത്ര മേഖലയിൽ നിന്നാണ് ബിജെപിക്ക് പ്രധാനമായും തിരിച്ചടി നേരിടേണ്ടി വന്നത്. എ ജെ എസ് യു, ജെ വി എം പാർട്ടികൾക്കും കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. മത്സര രംഗത്ത് ഉണ്ടായിരുന്ന പ്രമുഖരെല്ലാം ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഹേമത്ത് സോറൻ ധുമകയും ഓർഹത്തിയും ലീഡ് ചെയ്യുന്നു. ജാർഖണ്ഡിലെ നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബർ ദാസ് ജംഷഡ്പൂർ ഈസ്റ്റിലും മുന്നിട്ട് നിൽകുകയാണ്. 81 സീറ്റുകളിലേക്ക് 5 ഘട്ടമായിയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.