14 October 2024, Monday
KSFE Galaxy Chits Banner 2

ജിഗ്നേഷ് മേവാനിക്ക് മൂന്നുമാസം തടവ് ശിക്ഷ

Janayugom Webdesk
ഗാന്ധിനഗര്‍
May 5, 2022 4:11 pm

ഗുജറാത്തിലെ മെഹ്സാനയിൽ പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയെന്നാരോപിച്ച് ജിഗ്നേഷ് മേവാനിയടക്കം ഒൻപതുപേർക്ക് മൂന്നുമാസം തടവ് ശിക്ഷ. മെഹ്സാന മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

2017 ജൂലൈയിൽ പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലാണ് ശിക്ഷ. എൻസിപി നേതാവ് രേഷ്മ പട്ടേലും തടവ് ശിക്ഷ ലഭിച്ചവരിൽ ഉൾപ്പെടുന്നു.

റാലി നടത്തുന്നത് തെറ്റല്ല എങ്കിലും അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റാണെന്നാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടുന്നത്. നിയമലംഘനം പൊറുക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഉനയിൽ ദളിത് വിഭാഗത്തിൽപ്പെട്ട ചിലരെ ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ മെഹ്സാനയിൽ മേവാനിയും സംഘവും നടത്തിയ റാലിയാണ് കേസിന് കാരണമായത്. മേവാനിയുടെ സഹപ്രവർത്തകനായ ഒരാൾ രാഷ്ട്രീയ ദളിത് അധികാർ മഞ്ച് എന്ന സംഘടനയ്ക്കുവേണ്ടി റാലി നടത്താൻ അനുമതി തേടിയിരുന്നു.

മേവാനി അടക്കമുള്ളവർക്കെതിരെ മെഹ്സാന പോലീസാണ് അനധികൃതമായി കൂട്ടംകൂടിയതിന് കേസെടുത്തത്. 12 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാർ അടക്കമുള്ളവർ റാലിയിൽ പങ്കെടുത്തിരുന്നു.

Eng­lish sum­ma­ry; Jig­nesh Mewani sen­tenced to three months in jail

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.