Web Desk

ഉന്നാവോ

April 11, 2021, 7:30 pm

തെരഞ്ഞെടുപ്പ്ചട്ടലംഘനം: ജിലേബി പിടിച്ചെടുത്തു

Janayugom Online

പഞ്ചായത്ത്​ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ വോട്ടർമാർക്ക്​ വിതരണം ചെയ്യാൻ കൊണ്ടുവന്ന രണ്ട്​ ക്വിന്റൽ ജിലേബിയും 1,050 സമൂസയും പൊലീസ്​ പിടിച്ചെടുത്തു.
ഹസൻഗഞ്ചിൽ ശനിയാഴ്​ചയാണ്​ സംഭവം. പെരുമാറ്റചട്ട ലംഘനം, കോവിഡ്​ചട്ട ലംഘനം എന്നിവയുടെ അടിസ്​ഥാനത്തിൽ കേസ്​ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 പേർ ഇതുവരെ അറസ്റ്റിലായെന്നും പൊലീസ്​ അറിയിച്ചു.
സ്ഥാനാർത്ഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൽപിജി സിലിണ്ടർ, മാവ്​, വെണ്ണ, ജിലേബിയും സമൂസയും ഉണ്ടാക്കാൻ ഉപയോഗിക്കു​ന്ന മറ്റ്​ സാധന സാമഗ്രികൾ എന്നിവയും പിടിച്ചെടുത്തു.

Eng­lish sum­ma­ry; jilebi seized in unnao

You may also like this video;