ജിമ്മി കാർട്ടർ വീണ്ടും ആശുപത്രിയിൽ

Web Desk
Posted on December 03, 2019, 11:47 am

വാഷിങ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ജിമ്മികാർട്ടർ വീണ്ടും ആശുപത്രിയിൽ. നിരവധി അസുഖങ്ങളുള്ള ഇദ്ദേഹത്തെ ഇപ്പോൾ മൂത്രത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇപ്പോൾ ഇദ്ദേഹത്തിന് നേരിയ ശമനമുണ്ടെന്നും ഉടൻ തന്നെ വീട്ടിലേക്ക് തിരികെ പോകാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞാഴ്ച അദ്ദേഹത്തിന് മസ്തിഷ്കത്തിലെ അസുഖം മൂലം ശസ്ത്രക്രിയ നടത്തിയിരുന്നു. 2015ലാണ് അദ്ദേഹത്തിന് മസ്തിഷ്കത്തില്‍ അർബുദമാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് അദ്ദേഹത്തിന് റേഡിയേഷൻ ചികിത്സയും വേണ്ടി വന്നു.

1977 മുതൽ 81 വരെ രാജ്യത്തെ പ്രസിഡന്റായിരുന്ന കാർട്ടർ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു.