June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ശോഭയുടെ മരണം; ജിനുജോസഫിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

By Janayugom Webdesk
February 6, 2020

കുറുക്കന്‍മൂല കളപ്പുരക്കല്‍ കോളനിയിലെ ശോഭ (28)യെ വീടിന് സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത കുറുക്കന്‍ മൂല കളപ്പുരക്കല്‍ ജിനു ജോസഫ് (44) നെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ജിനുവിന്റെ കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്നതും, ശോഭ ഷോക്കേറ്റ് മരിക്കാനിടയാക്കിയതുമായ വൈദ്യുതിവേലി സമീപത്തെ ചതുപ്പില്‍ നിന്നും പോലീസ് കണ്ടെടുത്തു. സംഭവത്തിന് ശേഷം ജിനു തെളിവ് നശിപ്പിക്കുന്നതിനായി നീക്കം ചെയ്തതായിരുന്നു പ്രസ്തുത വേലി. കൃഷിയിടത്തിലേക്ക് വൈദ്യുതി ലൈന്‍ വലിച്ച ജിനുവിന്റെ വീട്, ഫെന്‍സിംഗിനായി കമ്പി വാങ്ങിയ കാട്ടിക്കുളത്തെ ഷോപ്പ് എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
Eng­lish Sum­ma­ry: Sob­ha death fol­low up.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.