20 April 2024, Saturday

ജിയോ 5 ജി സേവനങ്ങള്‍ ദീപാവലിക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
August 29, 2022 6:10 pm

ദീപാവലിക്ക് മെട്രോനഗരങ്ങള്‍ ജിയോ 5 ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. കമ്പനിയുടെ 45ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്.
രണ്ട് ലക്ഷം കോടി രൂപയാണ് അ‍ഞ്ചാം തലമുറ പദ്ധതികള്‍ക്കായി ജിയോ നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തദ്ദേശിയമായി നിര്‍മ്മിച്ച സാങ്കേതിക വിദ്യയാണ് 5 ജി സേവനങ്ങള്‍ക്കായി ഉപയോഗിക്കുക. നിലവിലുള്ള 4 ജി സേവനങ്ങളെ അപ്ഗ്രേഡ് ചെയ്തായിരിക്കില്ല 5 ജി അവതരിപ്പിക്കുക. 4ജിയേക്കാള്‍ പത്തിരിട്ടി വേഗതയാണ് ജിയോ അവകാശപ്പെടുന്നത്.
മെട്രോ നഗരങ്ങളില്‍ മാത്രമായിരിക്കും ആദ്യ ഘട്ടം 5 ജി എത്തുക. അടുത്ത വര്‍ഷം ഡിസംബറോടെ ഇന്ത്യയൊട്ടാകെ പദ്ധതി വ്യാപിപ്പിക്കുമെന്നും അംബാനി വ്യക്തമാക്കി.
റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസ് തലപ്പത്തേയ്ക്ക് മകള്‍ ഇഷയെ മുകേഷ് അംബാനി നിയമിച്ചു. ജിയോയുടെ ചെയര്‍മാനായി മകന്‍ ആകാശ് അംബാനിയെ അടുത്തിടെ നിയമിച്ചിരുന്നു. 

Eng­lish Sum­ma­ry: Jio 5G ser­vices for Diwali

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.