October 1, 2022 Saturday

Related news

June 16, 2022
October 30, 2021
July 29, 2021
July 22, 2021
June 14, 2021
April 30, 2021
September 30, 2020
September 29, 2020
August 20, 2020
July 13, 2020

ജിയോയില്‍ വീണ്ടും 11,367 കോടിയുടെ നിക്ഷേപം

Janayugom Webdesk
മുംബൈ
May 22, 2020 9:14 pm

അമേരിക്കയിലെ സ്വകാര്യ ഇക്വിറ്റി ഭീമനായ കെകെആര്‍ റിലയന്‍സ് ജിയോയില്‍ 11,367 കോടിയുടെ നിക്ഷേപം നടത്തും. ഇതുവഴി കെകെആറിന് റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമില്‍ 2.32 ശതമാനം ഉടമസ്ഥതാവകാശം ലഭിക്കും.

ജിയോ പ്ലാറ്റ്ഫോമില്‍ അടുത്തിടെ നിക്ഷേപം നടത്തുന്ന അഞ്ചാമത്തെ കമ്പനിയാണ് കെകെആര്‍ ഫെയ്സ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി, ജനറല്‍ അറ്റ്ലാന്റിക് എന്നിവരാണ് ഇതിന് മുമ്പ് നിക്ഷേപം നടത്തിയിട്ടുള്ളത്. വരുംദിവസങ്ങളിലും കൂടുതല്‍ ഇടപാടുകള്‍ ഉണ്ടായേക്കാം.

ഒരു ഏഷ്യന്‍ കമ്പനിയില്‍ കെകെആര്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കെകെ ആറിന്റെ നിക്ഷേപം ഭാവിയില്‍ ജിയോ പ്ലാറ്റ്ഫോമിലെ 2.32 ഓഹരികളാക്കിമാറ്റുമെന്ന് റിലയന്‍സ് അറിയിച്ചു. അഞ്ച് വന്‍കിട നിക്ഷേപ സ്ഥാനങ്ങളില്‍നിന്നായി ജിയോ പ്ലാറ്റ്ഫോമിന് 78,562 കോടി രൂപ ഇതോടെ ലഭിക്കും.

അറ്റ്ലാന്റിക് 6598.38 കോടി രൂപയും വിസ്റ്റ ഇക്വിറ്റി 11367 കോടിയും യുഎസ് ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക് 5655.75 കോടി രൂപയും ഫേസ്ബുക്ക് 5.7 ബില്യന്‍ ഡോളറുമാണ് ഇതുവരെ നിക്ഷേപിച്ചത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.