ജിയോയുടെ ഓണ്‍ലൈന്‍ വ്യാപര ശൃംഖലയായ ജിയോ മാര്‍ട്ടിന്റെ പ്രവര്‍ത്തനം വാട്ട്സ്ആപ്പിന്റെ സഹായത്തോടെ ഔദ്യോഗികമായി ആരംഭിച്ചു. നവീമുംബൈ, താനെ, കല്ല്യാണ്‍ എന്നിടങ്ങളില്‍ പരീക്ഷണ പ്രവര്‍ത്തനം നടത്തിയിരുന്നു. ഫേസ്ബുക്ക് റിലയന്‍സ് ജിയോയില്‍ 9.99 ശതമാനം ഓഹരി വാങ്ങിയതിന് പിന്നാലെയാണിത്.
885000800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെയാണ് ഓര്‍ഡര്‍ സ്വീകരിക്കുക. ഉപയോക്താക്കളുടെ ആവശ്യം അറിഞ്ഞ് മുപ്പത് മിനിറ്റ് നിലനില്‍ക്കുന്ന ലിങ്ക് അയക്കും. അതിനുള്ളില്‍ ഉപയോക്താവിന് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിലാസവും ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും നല്കാന് ഒരു പേജ് ലഭിക്കും.
അത് പൂര്‍ത്തിയാക്കിയാല്‍ സാധനങ്ങളുടെ കാറ്റലോഗ് ലഭിക്കും. ഓഡര്‍ഫോമും ഇതിനൊപ്പം ഉണ്ടാകും. ഇപ്പോള്‍ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനമാണ് ഉളളത് എങ്കിലും ഓണ്‍ലൈൻ വഴിയുള്ള പണമിടപാടും ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.