കൂട്ടിയും കുറച്ചും ജിയോയുടെ പുതിയ കളി

Web Desk
Posted on January 25, 2019, 10:33 am

ഡല്‍ഹി: രാജ്യത്തെ പ്രധാന ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ അവരുടെ പുതിയ നിരക്കുകള്‍ അവതരിപ്പിച്ചു. ഇത്തവണയും ജിയോ പതിവ് തെറ്റിച്ചില്ല. എതിരാളികള്‍ക്കിട്ടുള്ള പണിയുമായിതന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

Image result for jio

പ്ലാനുകളില്‍ ചിലതിന്‍റെ നിരക്ക് കുറച്ചും കാലാവധി കൂട്ടിയുമാണ് ജിയോ പുതിയ പദ്ധതി അവതരിപ്പിച്ചത്. ഇത് പ്രകാരം കേവലം 297 രൂപയ്ക്ക് 84 ദിവസം അണ്‍ലിമിറ്റഡ് കോള്‍, ഡേറ്റ, എസ്എംഎസ് എന്നിവ ലഭിക്കും.

Image result for jio

മറ്റു ടെലികോം കമ്പനികളെല്ലാം കാലാവധി കൂടുതലുള്ള പ്ലാനുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ജിയോയും പുതിയ പ്ലാനുമായി രംഗത്തെത്തിയത്. 297 പ്ലാനിനു പുറമെ 594 രൂപയുടെ പ്ലാനും അവതരിപ്പിച്ചു. ഈ പ്ലാനിന്റെ കാലാവധി 168 ദിവസമാണ്. ഇത്രയും കുറഞ്ഞ നിരക്കില്‍ കൂടുതല്‍ കാലവധി നല്‍കുന്ന പ്ലാനാണ് ജിയോയുടേത്.

Image result for jio

എന്നാല്‍ ഈ രണ്ടു പ്ലാനുകളും ജിയോഫോണ്‍, ജിയോഫോണ്‍ 2 ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുക. 594 പ്ലാനില്‍ ദിവസം 500 എംബി ഡേറ്റയാണ് നല്‍കുന്നത്. 500 എംബി ഡേറ്റ തീര്‍ന്നാല്‍ 64 കെബിപിഎസിലേക്ക് 4ജി വേഗം മാറും. 297 രൂപയുടെ പ്ലാനിലും ദിവസം 500 എംബി 4ജി ഡേറ്റയാണ് നല്‍കുന്നത്. ജിയോഫോണ്‍ വരിക്കാര്‍ക്ക് നിലവില്‍ 153 രൂപ പ്ലാനില്‍ 28 ദിവസമാണ് കാലാവധി.