നാട്ടുകാര്‍ പിരിച്ച് നല്‍കിയ പണം ചെലവായി; ജിഷയുടെ അമ്മ സിനിമയിലേക്ക്

Web Desk
Posted on March 22, 2019, 2:49 pm

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരി അഭിനയത്തിലേക്ക്. നവാഗത സംവിധായകന്‍ ബിലാല്‍ മെട്രിക്സ് ഒരുക്കുന്ന ‘എന്‍മഗജ ഇതാണ് ലൗ സ്‌റ്റോറി’ എന്ന സിനിമയിലാണ് രാജേശ്വരി അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശാരീരിക അസുഖങ്ങള്‍ ഉണ്ടെന്നും അവ ചികിത്സിക്കാന്‍ പണം ആവശ്യമായതിനാല്‍  സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നാണ് രാജേശ്വരി പറയുന്നത്. നാട്ടുകാര്‍ പിരിച്ച് നല്‍കിയ പണം പലവഴിക്ക് ചെലവായെന്നും രാജേശ്വരി പറഞ്ഞു. ജിഷ വധക്കേസില്‍ ഉള്‍പ്പെട്ട നിരവധി പ്രതികള്‍ ഇപ്പോഴും പുറത്തുണ്ടെന്നും അവരെകുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാണ് സിനിമയില്‍ വേഷമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍മഗജ ഇതാണ് ലൗ സ്‌റ്റോറി എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു നാടിന്റെ കഥയാണെന്നും സിനിമ ഫുള്‍ സസ്‌പെന്‍സ് ആണെന്നുമാണ് രാജേശ്വരി പറയുന്നത്. നിയാസ് പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.