June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

‘കൈതോല പായ വിരിച്ച്‌’ ഗാനത്തിന്റെ സ്രഷ്‌ടാവ് ജിതേഷ് കക്കടിപ്പുറം അന്തരിച്ചു

By Janayugom Webdesk
August 1, 2020

‘കൈതോല പായ വിരിച്ച്‌’ എന്ന ഗാനത്തിന്റെ സ്രഷ്ടാവും പ്രശസ്‌ത നാടന്‍പാട്ട് കലാകാരനുമായ ജിതേഷ് കക്കടിപ്പുറം (53) അന്തരിച്ചു. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മലപ്പുറം ചങ്ങരംകുളത്ത് വീട്ടിലായിരുന്നു അന്ത്യം.

നാടന്‍പാട്ടിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ കഴിവുകള്‍ അടുത്ത കാലത്താണ് പുറം ലോകം അറിയുന്നത്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

കൈതോല പായ ഗാനത്തിന്റെ സ്രഷ്ടാവായിരുന്നെങ്കിലും നീണ്ട 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആസ്വാദകര്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ പാലോം പലോം നല്ല നടപ്പാലം എന്ന പാട്ടും ആസ്വാദന ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

 

Sub: Jithesh kakkadip­pu­ram passed away

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.