കുറെ തട്ടിക്കൂട്ട്‌ സിനിമകൾ ചെയ്ത്‌ ആമസോണിനെയും നെറ്റ്ഫ്ലിക്സിനെയും ദുരുപയോഗം ചെയ്യാതിരിക്കുക: യുവാവിന്റെ കുറിപ്പ്‌ ചർച്ചയാവുന്നു

Web Desk
Posted on May 15, 2020, 6:50 pm

കുറെ തട്ടിക്കൂട്ട്‌ സിനിമകൾ ചെയ്ത്‌ ആമസോണിനെയും നെറ്റ്ഫ്ലിക്സിനെയും ദുരുപയോഗം ചെയ്യാതിരിക്കുക: യുവാവിന്റെ കുറിപ്പ്‌ ചർച്ചയാവുന്നു. ജിത്തു കൊടുവള്ളി എന്ന ഫോട്ടോഗ്രാഫർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ്‌ ചുവടെ.

ആമസോണിൽ മലയാള സിനിമാ റിലീസ് ചെയ്യുന്നത് സ്വാഗതം ചെയുന്നു. ഇതിന്റെ ചുവട് പിടിച്ചു ഇവിടെ പുതുമുഖ സംവിധായകർക്ക് നല്ല അവസരമാണ് തുറന്നു വന്നിരിക്കുന്നത്. അതിനെ നല്ല രീതിയിൽ മലയാള സംവിധായകർ ഉപയോഗപ്പെടുത്തട്ടെ. ഓർമിപ്പിക്കാനുള്ളത് പഴയ ഒരു ദുരന്തമാണ്. tv സാറ്റലൈറ്റ് rights വന്ന സമയത്തു കുറെ തട്ടിക്കൂട്ട് സിനിമകൾ ചെയ്ത്, അതിന്റെ ഗുണം കളഞ്ഞത് പോലെ, ama­zon prime നെ ദുരുപയോഗം ചെയ്യാതിരിക്കുക. ടിവിയിൽ മലയാള സിനിമകൾ ഒരു പരിധി വരെ, മലയാളികൾ മാത്രമേ കാണു. OTT plat­form ഒരു തുറന്ന വാതിൽ ആണ്. ലോകത്തെ മലയാള സിനിമയിലേക്ക് ഇനിയും കൂടുതൽ അടുപ്പിക്കാൻ തുറന്ന വാതിൽ. മലയാളത്തിൽ നല്ല സിനിമകളെ വരൂ എന്ന ചിന്താഗതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ആവട്ടെ ഭാവിയിലെ amzon prime റിലീസുകൾ.

പ്രതിഫലത്തിന്റെ കാര്യത്തിൽ താരങ്ങൾ താഴേക്ക് ഇറങ്ങി വരേണ്ട സമയമാണ്. സിനിമയെ ഒരു കൂട്ടായ്മയായി കണ്ട്, ലാഭവും നഷ്ടവും, പ്രൊഡ്യൂസറും സംവിധായകനും അഭിനേതാക്കളും ഒരുമിച്ചു സഹിക്കുന്ന ഒരു പുതിയ സാഹചര്യം ഉരുത്തിരിയട്ടെ. അണിയറ പ്രവർത്തകർക്കുള്ള ഒരു മിനിമം വേതനം പോലെ താരങ്ങളുൾക്കും സംവിധായകർക്കും ഒരു അതിർ വരമ്പ് ഇവിടെ സൃഷ്ടിക്കപ്പെടട്ടെ.

ഇനി സിനിമാ തിയേറ്ററിലേക്ക് വരാം. ഒരു വലിയ പ്രതിസന്ധിയാണ് മുന്നിലുള്ളത്. കോവിഡ് കാലം എന്ന് തീരും? ആർക്കും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അഥവാ തുറന്നാലും ആളുകൾ തീയേറ്ററിൽ കേറാൻ മടിക്കും. തിയേറ്റർ റിലീസ് ഉണ്ടാകുന്നത് വരെ സിനിമാ വ്യവസായം ഇവിടെ നിശ്ചലമാകരുത്. അതുവരെ ഈ വ്യവസായത്തിന് പിടിച്ചു നിൽക്കാൻ ടിവി, OTT പ്ലാറ്റ്ഫോമുകളെ ഒരു ആശ്രയമുള്ളൂ.

ബഷീർക്ക ഇന്ന് രാവിലെ ഒരു വിരട്ട് ഇറക്കിയ കണ്ടു. “വിലക്ക്”
ആ കളിയുടെ കാലം കഴിഞ്ഞു ഇക്കാ . സഹകരിച്ചു പോയില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് തന്നെയാണ്. ബിരിയാണിയും മീനും കഴിച്ച മലയാളി, കഞ്ഞിയിലും പയറിലും adjust ആയത് പോലെ സിനിമാ തിയേറ്ററിന്റെ കാര്യത്തിലും അങ്ങ് adjust ആവും. ഇന്നത്തെ ആമസോൺ റിലീസ് പ്രഖ്യാപനം കണ്ട് , സിനിമ തീയേറ്ററിൽ തന്നില്ല എന്നും പറഞ്ഞു കരയുന്ന ഓരോ തീയേറ്റർ ഉടമയ്ക്ക് മുന്നിലും തെളിഞ്ഞു വരേണ്ട ഒരു മുഖം ഉണ്ട്. താരങ്ങളില്ല എന്നും പറഞ്ഞു തിയേറ്റർ കൊടുക്കാതെ മടക്കി അയച്ച പല നല്ല സിനിമകളുടെയും സംവിധായകരെ. ഈ കാലം അവരെ ഓർക്കാൻ നല്ലതാ. നാളെ അവരോട് “NO” പറയാതിരിക്കാൻ.

ആളുകൾ നിറഞ്ഞ സിനിമാ തീയറ്ററുകൾ തിരിച്ചു വരട്ടെ എന്ന ആഗ്രഹത്തോടെ നിർത്തുന്നു.

YOU MAY ALSO LIKE THIS VIDEO