ഗാര്‍ഹിക പീഡനത്തിന്റെയും ലൈംഗികചൂഷണത്തിന്റെയും ഇരയാണ് താനെന്ന വെളിപ്പെടുത്തലുമായി ഹാരിപോട്ടറിന്റെ കര്‍ത്താവ് ജെ കെ റൗളിങ് രംഗത്ത്. തന്റെ ഭൂതകാലം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് താന്‍ ഇത്തരമൊരു തുറന്ന് പറച്ചിലിന് നിര്ബന്ധയായിരിക്കുന്നത് എന്നും അവര്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.
ഇക്കാര്യം എഴുതുന്നത് അത്ര എളുപ്പമല്ലെന്ന് തന്റെ ദീര്‍ഘമായ കുറിപ്പില്‍ ഇവര്‍ പറയുന്നു. തന്റെ ലിംഗസ്വത്വത്തെക്കുറിച്ചും കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ഇവര്‍ ഇതില്‍ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷമായി പൊതുമണ്ഡലത്തിലുള്ള താന്‍ ഇതുവരെ കഴിഞ്ഞ കാലത്തെക്കുറിച്ചോ നേരിട്ട അതിക്രമങ്ങളെക്കുറിച്ചോ പരസ്യപ്പെടുത്തിയിട്ടില്ല. ഇത് എനിക്കുണ്ടാക്കിയേക്കാവുന്ന നാണക്കേട് കൊണ്ടല്ല, മറിച്ച് ആ ദുരന്തം ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തത് കൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആര്ത്തവമുള്ളവരെക്കുറിച്ചുള്ള ഒരു ട്വീറ്റിന്റെ പേരില്‍ അവര്‍ക്കെതിരെ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞാഴ്ചയാണ് അവര്‍ വിവാദ ട്വീറ്റ് ചെയ്തത്. റൗളിങിന്റെ വിവാദ ട്വീറ്റിനെ തുടര്‍ന്ന് ഹാരിപോട്ടര്‍ താരം ഡാനിയല്‍ റാഡ് ക്ലിഫ് ട്രാന്‍സ് വുമണുകളോട് മാപ്പ് പറഞ്ഞിരുന്നു. റൗളിങിന്റെ പരാമര്‍ശത്തില്‍ വേദന തോന്നിയെങ്കില്‍ ക്ഷമിക്കണമെന്നായിരുന്നു റാഡ്ക്ലിഫിന്റെ അഭ്യര്‍ത്ഥന. ട്രാന്‍സ്ജെന്‍ഡര്‍ വനിതകളും സ്ത്രീകള്‍ തന്നെയെന്നും റാഡ്ക്ലിഫ് പറഞ്ഞു. തൊഴിലുടമയുടെ ഭിന്നലിംഗ വിദ്വേഷ ട്വീറ്റുകളില്‍ പ്രതിഷേധിച്ച് ജോലി കളഞ്ഞ ഒരു വനിതയ്ക്ക് പിന്തുണ നല്കി മാസങ്ങള്‍ക്കിപ്പുറമാണ് റൗളിങിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. തന്റെ ട്വിറ്റര്‍ ടൈം ലൈനില്‍ ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ ഭീഷണികള്‍ നിറഞ്ഞിരിക്കുന്നുവെന്നും റൗളിങ് വ്യക്തമാക്കി.
മറ്റെല്ലാ മനുഷ്യരെയും പോലെ തനിക്കും സങ്കീര്‍ണമായ ഭൂതകാലമുണ്ടെന്നും റൗളിങ് പറഞ്ഞു. അവയാണ് തന്റെ ഭയങ്ങളെയും താത്പര്യങ്ങളെയും അഭിപ്രായങ്ങളെയും പരുവപ്പെടുത്തിയത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭിന്നലിംഗ പ്രശ്നങ്ങള്‍ വര്‍ഷങ്ങളോളം തന്റെ ഉറക്കം കെടുത്തിയിട്ടുണ്ടെന്നും റൗളിങ് വ്യക്തമാക്കുന്നു. ചെറുപ്പക്കാലത്തെ തന്റെ ലിംഗസ്വത്വ പ്രശ്നങ്ങളായിരുന്നു ഇതിന് കാരണം. ലിംഗസ്വത്വ സിദ്ധാന്തങ്ങള്‍ വായിച്ചപ്പോള്‍ തനിക്ക് ചെറുപ്പത്തില്‍ മാനസികമായി ലിംഗമില്ലായ്മ ഉണ്ടായിരുന്നതായി തോന്നി. 1980കളില്‍ തനിക്ക് യാതൊരു തരത്തിലും ഒരു പുരുഷനാകാന്‍ കഴിയാഞ്ഞത് കൊണ്ട് മാത്രമാണ് താന്‍ പുസ്തകങ്ങളിലൂടെയും സംഗീതത്തിലൂടെയുമെല്ലാം തന്റെ മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ക്കും ലൈംഗിക സൂഷ്മ പരിശോധനകള്‍ക്കും ന്യായവാദങ്ങള്‍ക്കും പരിഹാരം കണ്ടത്. കൗമാരത്തില്‍ പല പെണ്‍കുട്ടികളും തങ്ങളുടെ ശരീരത്തോട് ഒരു യുദ്ധപ്രഖ്യാപനം നടത്താറുണ്ട്.
സ്ത്രീയായിരിക്കുന്നതിനോട് ഒരിക്കല്‍ തനിക്ക് വൈരുദ്ധ്യാത്മക നിലപാടുകളാണ് ഉണ്ടായിരുന്നതെന്ന് ഈ 54കാരി വെളിപ്പെടുത്തുന്നു. ഇപ്പോഴത്തെ ഭിന്നലിംഗ ആക്ടിവിസം പലരെയും ആലോചനയില്ലാതെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുന്നതിലേക്ക് കൊണ്ടെത്തിക്കുന്നുവെന്നും അവര്‍കൂട്ടിച്ചേര്‍ക്കുന്നു. ചിലരുടെ പ്രശ്നങ്ങള്‍ക്ക് ഇത് അത്യാവശ്യമാണെന്ന് തനിക്കറിയാം.
ഭിന്നലിംഗ സ്ത്രീകള്‍ സുരക്ഷിതരായിരിക്കുക. അതോടൊപ്പം സ്ത്രീകളും കുട്ടികളും സുരക്ഷിതത്വം ഇല്ലാത്തവരാകണമെന്ന ചിന്തയും എനിക്കില്ല.
ഒരുപാട് വിലക്കപ്പെട്ട ഒരു എഴുത്തുകാരി എന്ന നിലയില്‍ സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ആണ് തനിക്ക് താത്പര്യമെന്നും അവര്‍ വ്യക്തമാക്കുന്നു. ഇത് താന്‍ പരസ്യമായി വാദിച്ചോളം, വേണമെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പോലും എന്ന് പറഞ്ഞാണ് അവര്‍ തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.
ദുര്‍മന്ത്രവാദത്തിന്റെ അതിപ്രസരമുണ്ടെന്ന പേരില്‍ ചിലയിടങ്ങളില്‍ റൗളിങിന്റെ പുസ്തകങ്ങള്‍ക്ക് ഇന്നും ചിലയിടങ്ങളില്‍ വിലക്കുണ്ട്.
english summary: JK Rowling Says She Is Survivor Of Sexual Assault, Defends Trans Tweets
you may also like this video: