രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന് 2020 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ 180. 76 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ 157.54 കോടി രൂപയായിരുന്നു അറ്റാദായം. 14.74 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നാം പാദത്തിൽ 890. 99 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 905.45 കോടി രൂപയായിരുന്നു.
നടപ്പു സാമ്പത്തിക വർഷം മൂന്ന് പാദങ്ങളിലായി കമ്പനി 2385.50 കോടി രൂപയുടെ മൊത്ത വരുമാനം നേടിയിട്ടുണ്ട്.കോവിഡ് മഹാമാരിയെ തുടർന്ന് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടു പാദങ്ങളിലും ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ശക്തമായ തിരിച്ച് വരവ് നടത്താൻ മൂന്നാം പാദത്തിൽ സമ്പദ് വ്യവസ്ഥക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജെ. എം ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. വീണ്ടെടുക്കലിന്റെ ശക്തമായ സൂചനകളാണ് സമ്പദ് വ്യവസ്ഥ കാണിക്കുന്നത്. വരുന്ന ഏതാനും സാമ്പത്തിക പാദങ്ങളിൽ ഇത് തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.