Web Desk

ന്യൂഡൽഹി

February 14, 2020, 9:48 pm

ജെഎൻയു ആക്രമണം: 40 ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്

Janayugom Online

ജനുവരി അഞ്ചിന് ജവഹർലാല്‍ നെഹ്റു സർവകലാശാലയിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് റിപ്പോർട്ട്. പ്രതികളെ സൂചിപ്പിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും സൂചനയുണ്ട്.ആക്രമണത്തിന് ഉത്തരവാദികളായവരെ 40 ദിവസം പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തത് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ആയുധങ്ങളുമായി മുഖം മറച്ച് കാമ്പസിൽ കടന്നുകയറിയ സംഘം നിരവധി വിദ്യാർത്ഥികളെ ആക്രമിച്ചു. പലർക്കും സാരമായി പരിക്കേറ്റു.

ആക്രമികളുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എബിവിപിക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. മൂന്ന് പ്രഥമവിവര റിപ്പോർട്ടുകൾ പൊലീസ് തയാറാക്കുകയും 70 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരെയെങ്കിലും അറസ്റ്റ് ചെയ്യാൻ തക്കവിധം തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. എബിവിപിക്കാരെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന ആരോപണം ശക്തമാണ്.

ENGLISH SUMMARY: JNU attack; police not arrest­ed the culprits

YOU MAY ALSO LIKE THIS VIDEO