August 9, 2022 Tuesday

Related news

July 4, 2022
July 3, 2022
June 25, 2022
May 27, 2022
April 16, 2022
April 11, 2022
April 11, 2022
March 2, 2022
February 26, 2022
February 17, 2022

ജെഎൻയു ആക്രമണം; ഐഷി ഘോഷിന് ഗുരുതര പരിക്ക്, ഹോസ്റ്റൽ അടിച്ച് തകർത്തു, ആക്രമി സംഘത്തിൽ പെൺകുട്ടികളും- വീഡിയോ

Janayugom Webdesk
January 5, 2020 8:43 pm

ദില്ലി: ജവഹര്‍ലാൽ നെഹ്റു സ‍ര്‍വ്വകലാശാലയിൽ ഉണ്ടായ സംഘര്‍ഷത്തിൽ ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിന് ഗുരുതര പരിക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എബിവിപിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതികരിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം നടന്നത്. ഹോസ്റ്റിലിനുള്ളിലും അതിക്രമം നടന്നെന്നാണ് റിപ്പോർട്ടുകൾ. ഹോസ്റ്റലിനകത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മാരകായുധങ്ങളുമായി എത്തിയ ഇവരുടെ ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇന്ന് അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അൻപതോളം ഗുണ്ടകൾ കാമ്പസിൽ തുടരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റതായാണ് വിവരം. സംഘര്‍ഷത്തെ തുടര്‍ന്ന് കാമ്പസിനകത്ത് പൊലീസ് കാവൽ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Eng­lish Sum­ma­ry: Jnu clash stu­dents union pres­i­dent Aishe Ghosh seri­ous­ly injured.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.