Web Desk

ദില്ലി

January 10, 2020, 4:44 pm

ഒടുവിൽ മുട്ടുമടക്കി ജെഎൻയു വീസി; ഫീസ് വർധന പിൻവലിക്കും

Janayugom Online

ഹോസ്റ്റൽ ഫീസ് വർധനയും സംഘർഷങ്ങളും മൂലം ക്ലാസുകൾ തടസ്സപ്പെട്ട ജെഎൻയുവിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വൈസ് ചാൻസലർ ജഗദീഷ് കുമാർ. അതേസമയം വർധിപ്പിച്ച ഹോസ്റ്റൽ ഫീസ് അടക്കമുള്ള തീരുമാനങ്ങൾ പിൻവലിക്കാമെന്നും വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. ഫീസ് വർദ്ദന പിൻവലിക്കാമെന്ന് ചർച്ചയിൽ ഉറപ്പുകിട്ടിയതായി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് എംഎച്ച്ആർഡി സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഐഷി ഘോഷടക്കം നാല് പേരാണ് എംഎച്ച്ആർഡി സെക്രട്ടറിയെ കണ്ടത്. വിസിയെ മാറ്റണം എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.

ജെഎൻയുവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി അമിത് ഖേരയോട് വിശദീകരിച്ചതായി വൈസ് ചാൻസലർ ജഗദീഷ് കുമാർ പറഞ്ഞു. വിദ്യാർത്ഥികൾ ഉന്നയിച്ച ഹോസ്റ്റൽ ഫീസ് വർധനയടക്കമുള്ള കാര്യങ്ങളിൽ അനുകൂല നിലപാടെടുക്കാനാണ് ധാരണയായത്. സെമസ്റ്റർ രജിസ്ട്രേഷൻ തീയതി നീട്ടുന്ന കാര്യം പരിഗണിക്കാൻ തീരുമാനമായി. വിദ്യാർത്ഥികളുമായി കൂടുതൽ ചർച്ച നടത്താൻ വിസി ജഗദീഷ് കുമാറിനോട് അമിത് ഖേര നിർദ്ദേശിച്ചു. അതേസമയം ജെഎന്‍യു ഹോസ്റ്റല്‍ ആക്രമണത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷും പ്രതിയെന്ന് ഡൽഹി പൊലീസ് പറഞ്ഞു. എന്നാല്‍ താന്‍ മുഖംമൂടി ധരിച്ച്‌ എങ്ങും പോയിട്ടില്ലെന്നും രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നുംഐഷി ഘോഷ് പ്രതികരിച്ചു.

 

Eng­lish Sum­ma­ry:  jnu issue get­ting solved

you may also like this video