ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥിക്ക് നേരെ വീണ്ടും എബിവിപി പ്രവർത്തകരുടെ അക്രമണം. നർമ്മദ ഹോസ്റ്റലിലെ അന്തേവാസിയായ രജീബ് എന്ന വിദ്യാർത്ഥിയെയാണ് എബിവിപി പ്രവർത്തകർ മർദ്ദിച്ചത്. എബിവിപി പ്രവർത്തകരുടെ അക്രമത്തെ തുടർന്ന് വിദ്യാർത്ഥി യൂണിയൻ ഇന്ന് ക്യാമ്പസിൽ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചു.
ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഈ മാസം 22 ന് വാദം കേൾക്കും. പഴയ ഫീസിൽ തന്നെ ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ജനാധിപത്യ വിരുദ്ധമായി ഫീസ് വർദ്ധിപ്പിച്ച സർവ്വകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ അറിയിച്ചു.
English summary: Jnu student allegedly beaten by abvp workers
YOU MAY ALSO LIKE THIS VIDEO