ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാം അറസ്റ്റില്‍. ബീഹാറിലെ ജെഹാനാബാദില്‍ നിന്നാണ് ഷര്‍ജില്‍ ഇമാം അറസ്റ്റിലായത്. പൗരത്വ ഭേദഗതിക്കെതിരായ പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ്. രാജ്യദ്രോഹ കേസിലാണ് അറസ്റ്റ്. അഞ്ച് സംസ്ഥാനങ്ങള്‍ ഷര്‍ജിലിനെതിരെ കേസെടുത്തിട്ടുണ്ട്.
ഡല്‍ഹി പോലീസിന് പുറമേ, അസം, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, യുപി പോലീസുമാണ് സമാനസംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഷര്‍ജീലിനെ കണ്ടെത്താന്‍ കഴിഞ്ഞദിവസങ്ങളില്‍ അന്വേഷണവും ഊര്‍ജിതമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ ഷര്‍ജില്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.