ഫീസ് വർദ്ധനക്കെതിരെ ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ സംഘർഷം

Web Desk
Posted on November 11, 2019, 11:53 am

ന്യൂഡൽഹി: ഫീസ് വർദ്ധനക്കെതിരെ ഡൽഹി ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ സംഘർഷം. പോലീസും വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുന്നു. ചർച്ചയക്ക് അധികൃതർ തയ്യാറാകുന്നില്ലെന്നു വിദ്യാർത്ഥികൾ ആരോപിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ച ശേഷമായിരുന്നു സമരം. 100 കണക്കിന് പോലീസ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നു. സർവ്വകലാശാലയിലൂടെയുള്ള തടഞ്ഞിരിക്കുന്നതിനാൽ ഗതാഗതം സ്തംഭിച്ച നിലയിലാണ്.