Web Desk

February 29, 2020, 12:52 pm

അഭയകേന്ദ്രം ഒരുക്കേണ്ടത് ഇവിടെയല്ല! ഡൽഹി കലാപത്തിന്റെ ഇരകൾക്ക് സഹായമൊരുക്കിയ ജെഎൻയു വിദ്യാർത്ഥികൾക്ക് താക്കീതുമായി അധികൃതർ

Janayugom Online

ഡൽഹി കലാപത്തിൽ കിടപ്പാടവും കുടുംബവും കുട്ടികളും നഷ്ടപ്പെട്ട നിരവധിപേർക്ക് അഭയകേന്ദ്രം ഒരുക്കിയത് ജെഎൻയു യൂണിയൻ പ്രതിനിധികളാണ്. എന്നാൽ സർവകലാശാല അഭയകേന്ദ്രമാക്കാൻ ചട്ടമില്ലെന്ന് കാണിച്ച് യൂണിയൻ പ്രതിനിധികൾക്ക് താക്കീത് നൽകിയിരിക്കുകയാണ് യൂണിവേഴ്സിറ്റ് അധികൃതർ.

ഉടൻ തന്നെ ആളുകളെ ഒഴിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനത്തെ പഠനത്തിനും ഗവേഷണത്തിനും മാത്രമേ ഉപയോഗിക്കാനാവൂ ആ ചട്ടം കൃത്യമായി പാലിക്കണമെന്നും അല്ലാതെ മറ്റൊരാവശ്യത്തിന് ഉപയോഗിക്കരുതെന്നും സർവകലാശാല അധികൃതരുടെ നോട്ടീസിൽ പറയുന്നു.

വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയ കലാപത്തിൽ 42 പേർ കൊല്ലപ്പെട്ടു എന്നാണ് ഒടുവിലെത്തിയ കണക്കുകൾ. 200ലധികം പേർ ഇപ്പോഴും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. നിരവധിപേർ ഭർത്താക്കൻമാരെയും കുട്ടികളെയും മാതാപിതാക്കളെയും കാണാനില്ലന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും തിരച്ചിൽ തുരുകയാണ്. ഡൽഹി കലാപത്തിൽ പ്രതിഷേധിച്ചും, കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട് തെരുവിലായവർക്ക് പിന്തുണ പ്രഖ്യാപിച്ചും സർവകലാശാലയിൽ പഠിപ്പുമുടക്കും സമാധാന മാർച്ചും സംഘടിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: JNU stu­dents pro­vide shel­ter for del­hi riot victims

You may also like this video