ജെഎൻയു വിൽ ആക്രമം നടത്തിയ എബിവിപി പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് വിദ്യാർത്ഥി യൂണിയൻ. ഡൽഹി പൊലീസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് വിദ്യാർത്ഥി യൂണിയന്‍ ആരോപിച്ചു. വലിയ ഗൂഢാലോചനയാണ് അക്രമവുമായി ബന്ധപ്പെട്ട് നടന്നതെന്ന് വിദ്യാർത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ് ആരോപിച്ചു. പൊലിസും എബിവിപിയും സര്‍വ്വകലാശാല അഡ്മിനിസ്ട്രേഷനും ഒത്തു കളിച്ചു.
ഹോസ്റ്റലിലുള്ളവരുടെ അവസ്ഥ നോക്കാനാണ് താനുൾപ്പെടെയുള്ളവർ ഹോസ്റ്റലിൽ പോയത്. ആ സമയത്ത് സെക്യൂരിറ്റി ജീവനക്കാരോ പൊലീസോ അവിടെ ഉണ്ടായിരുന്നില്ല.അഞ്ചാം തീയതി സെർവർ ഡൗണായിരുന്നു എന്ന് പറയുന്നത് കള്ളമാണ്. ഇത് സംബന്ധിച്ച് തെളിവുകളുണ്ടെന്നും ഐഷി പറഞ്ഞു. പഴയ ഫീസ് ഘടന വച്ച് സെമസ്റ്റർ രജിസ്ട്രേഷന് തയ്യാറാണെന്നും വിദ്യാർത്ഥി യൂണിയൻ അറിയിച്ചു.
English summary: JNU students say police and Abvp united in JNU attack
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.