ജെഎൻയു ഫീസ് വർധന; കോടതിയെ സമീപിക്കുന്നതിൽ അന്തിമ തീരുമാനം ഇന്ന്

Web Desk

ന്യൂഡൽഹി

Posted on January 16, 2020, 11:22 am

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഫീസ് വർധനവ് പിൻവലിക്കാൻ കോടതിയെ സമീപിക്കുന്നതിൽ വിദ്യാർത്ഥി യൂണിയൻ ഇന്ന് അന്തിമ തീരുമാനമെടുക്കും. കോടതിയെ സമീപിക്കണമെന്നാണ് വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർത്ഥികളുടെ ആവശ്യം. ഇതുവരെ ശീതകാല സെമസ്റ്റർ പൂർത്തിയാക്കിവരുടെ എണ്ണം 5400 കവിഞ്ഞെന്നാണ് സർവ്വകലാശാല അധികൃതർ പറയുന്നത്. എന്നാൽ ക്ലാസുകൾ ബഹിഷ്‌കരിച്ചുള്ള വിദ്യാർത്ഥി സമരം തുടരുകയാണ്.ഇന്നലെ മാനവിഭവശേഷി മന്ത്രാലയം ക്യാമ്പസിലെ സ്ഥിതിഗതികൾ വിസിയോട് ആരാഞ്ഞു. അതേസമയം, ജനുവരി 5 ലെ മുഖം മൂടി ആക്രമണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

Eng­lish sum­ma­ry: Jnu stu­dents to take final deci­sion on fee hike issue today

YOU MAY ALSO LIKE THIS VIDEO