Web Desk

March 01, 2020, 2:08 pm

മനുഷ്യത്വമാണ് വലുത് — അധികൃതരുടെ ഭീഷണിക്കു വഴങ്ങാതെ ജെ എൻ യു വിദ്യാർത്ഥികൾ

1984ൽ സുരക്ഷ ഒരുക്കിയെങ്കിൽ അത് ഇന്നും ചെയ്യും
Janayugom Online

ചട്ടങ്ങളേക്കാൾ വലുതാണ് മനുഷ്യത്വമെന്ന് ഒരിക്കൽകൂടി പറയുകയാണ് ഡൽഹി കലാപഭൂമിയിലെ ഇരകൾക്ക് അഭയകേന്ദ്രമൊരുക്കി ജെ എൻ യു വിദ്യാർത്ഥികൾ. സർവകലാശാല പഠനത്തിനുള്ളതാണെന്നും അഭയകേന്ദ്രമാക്കാൻ ചട്ടമില്ലെന്നും ഉടൻ തന്നെ ആളുകളെ മാറ്റിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും വിദ്യാർത്ഥികൾക്ക് അധികൃതർ നോട്ടീസ് നൽകിയത് കഴിഞ്ഞ ദിവസമാണ്.

എന്നാല്‍ സര്‍വകലാശാല അധികൃതരുടെ നോട്ടീസിനെ തള്ളികൊണ്ട് തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിദ്യാർത്ഥികൾ. ഡൽഹി കലാപത്തില്‍ ഇരകളായവര്‍ക്ക് ക്യാംമ്പസ് തുറന്നു കൊടുക്കുക തന്നെ ചെയ്യുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. രാജ്യത്ത് അടിച്ചമര്‍ത്തലുകളില്‍പ്പെട്ട് ഇരകളാവുന്നവര്‍ക്ക് അഭയം നല്‍കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

1984 ല്‍ അഭയാര്‍ത്ഥികള്‍ക്കായി ജെഎന്‍യു തുറന്നു കൊടുത്തിരുന്നു. ഇപ്പോഴും തുറന്നു കൊടുക്കുമെന്ന് യൂണിയന്‍ അഭിപ്രായപ്പെട്ടു. കലാപത്തിലെ ഇരകള്‍ക്ക് അഭയം ഒരുക്കിയതിന്‍റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ സര്‍വകലാശാല അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു.കലാപത്തിന് ഇരയാവര്‍ക്ക് ഇന്ന് മുതല്‍ നഷ്ടപരിഹാരം നല്‍കി തുടങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

25000 രൂപ വീതം അടിയന്തര സഹായമാണ് കലാപബാധിതര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ 69 അപേക്ഷകളെ ലഭിച്ചിട്ടുള്ളുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കലാപത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ സ്കുളിലെ വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്കൂളിലേക്ക് മാറ്റുന്നതിനെ കുറിച്ചും സര്‍ക്കാര്‍ തീരുമാനമെടുക്കും.

Eng­lish Sum­ma­ry: jnu stu­dents union to shel­ter Del­hi riots vic­tims despite reg­is­trars warning

You may also like this video