Web Desk

ന്യൂഡൽഹി

January 24, 2020, 5:07 pm

ജെഎൻയു വിദ്യാർത്ഥി സമരത്തിന് ഫലം; പഴയ ഫീസിൽ രജിസ്റ്ററേഷൻ നടത്താൻ താൽക്കാലിക അനുമതി

Janayugom Online

ജെഎൻയൂ വിദ്യാർത്ഥികൾക്ക് ആശ്വാസം. ജെഎൻയുവിലെ പുതിയ സെമസ്റ്റർ രജിസ്‌ട്രേഷൻ നടത്താതെ വിദ്യാർത്ഥികൾക്ക് പഴയ ഫീസിൽ രജിസ്റ്ററേഷൻ നടത്താൻ താൽക്കാലിക അനുമതി. ഡൽഹി ഹൈക്കോടതിയാണ് വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്ന വിധി പുറപ്പെടിവിച്ചത്. ജെഎൻയൂ സ്റ്റുഡന്റസ് യൂണിയൻ നൽകിയ ഹർജിയിലാണ് വിധി. ഒരാഴ്ചയ്‌ക്കുള്ളിൽ രജിസ്റ്ററേഷൻ പൂർത്തിയാക്കണമെന്നും കോടതിയുടെ നിർദ്ദേശമുണ്ട്. ഫീസ് കുറയ്‌ക്കണമെന്ന ഹർജിയിൽ സർവകലാശാലയ്ക്കും സർക്കാരിനും കോടതി നോട്ടീസ് നൽകി.

Eng­lish sum­ma­ry: JNU stu­dents who did­n’t reg­is­ter the exam, allowed to com­plete process on old­er fees

YOU MAY ALSO LIKE THIS VIDEO