ന്യൂഡൽഹി: ജെഎൻയൂ ക്യാമ്പസ്സിൽ ഞായാറഴ്ച നടന്ന അക്രമണത്തിന് പിന്നിലുള്ളവരെക്കുറിച്ച് ഡൽഹി പൊലീസിന് വ്യക്തമായ സൂചന ലഭിച്ചുവെന്നും ഉടൻ പിടികൂടുമെന്നും ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അക്രമികൾക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്ന് രൂക്ഷ വിമർശനമുയർന്നിരുന്നു. വിദ്യാർത്ഥികളെയും അധ്യാപകരെയും അക്രമി സംഘം ആക്രമിക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽകുകയായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു. മുഖം മൂടി ധരിച്ച് എത്തിയ അക്രമകാരികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നും അവരെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഞായാറഴ്ച ജെഎൻയു വിൽ മുഖം മൂടി ധരിച്ചെത്തിയ ഒരു കൂട്ടം സംഘം വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പടെ അധ്യാപകരടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു.എബിവിപി യാണ് അക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി. ആക്രമണങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍ എന്ന സംഘ്പരിവാര്‍ സംഘടനയും രംഗത്തുവന്നു.
English summary: JNU violence police get clear evidence about masked attackers
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.