വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോടും സമീപ ജില്ലകളിലുമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. പെരുമണ്ണ സ്വദേശി എ വി മുഹമ്മദിനെയാണ് കസബ എസ് ഐ വി. സിജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ഥാപനത്തിന്റെ മറവിൽ നിരവധിപേരെ തട്ടിപ്പിനിരയാക്കിയശേഷം കല്ലായ് റോഡിലെ പുഷ്പ ജംഗ്ഷനിൽ ഇസ്മ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ മറവിൽ മുഹമ്മദ് തട്ടിപ്പ് തുടർന്നുവരികയായിരുന്നു. നേരത്തെ കോഴിക്കോട് മാങ്കാവ് മിനി ബൈപ്പാസ് റോഡിൽ ഒവൈസ് എച്ച്ആർ സൊലൂഷൻ എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്നു. ദുബായിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ജോലി വാഗ്ദാനം നൽകിയാണ് മുഹമ്മദ് വിസ തട്ടിപ്പ് നടത്തിയത്.
ഒവൈസ് എച്ച്ആർ സൊലൂഷൻ എന്ന പേരിൽ ആരംഭിച്ച സ്ഥാപനം വഴി നിരവധി പേരിൽ നിന്ന് പണം വാങ്ങി ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതായി കസബ പോലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പിടികൂടാനായിരുന്നില്ല. പിന്നീടാണ് പുഷ്പ ജംഗ്ഷന് സമീപം ഇസ്മ ടൂർസ് ആൻഡ് ട്രാവൽസ് എന്ന പേരിൽ സ്ഥാപനം ആരംഭിച്ചത്. ഈ സ്ഥാപനം വഴിയും ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുമ്പും മുഹമ്മദ് തട്ടിപ്പ് കേസിൽ പ്രതിയാണെന്ന വിവരം പോലീസിന് അറിയാനായത്. കസബ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തിയാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. നിരവധി പേരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ അഡ്വാൻസായി വാങ്ങിയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ പരാതിക്കാർ പോലീസിനെ സമീപിക്കുന്നുണ്ടെന്നും മുഹമ്മദിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
English summary: Job fraud man arrest in kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.