28 March 2024, Thursday

Related news

March 26, 2024
March 24, 2024
March 24, 2024
March 23, 2024
March 20, 2024
March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 16, 2024

തൊഴിലുറപ്പ് പദ്ധതി: വീണ്ടും അട്ടമറി നീക്കവുമായി മോഡിസര്‍ക്കാര്‍

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
February 18, 2023 11:55 am

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ വീണ്ടും ‍ഞെരുക്കുകയാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍.ബജറ്റിൽ തൊഴിലുറപ്പ്‌ പദ്ധതിയുടെ വിഹിതം ഗണ്യമായി വെട്ടിക്കുറച്ചതിനു പുറമെ പദ്ധതിയുടെ ഘടന മാറ്റാനും കേന്ദ്രസർക്കാർ നീക്കം.

നിലവിൽ 100 ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ്‌ തൊഴിലുറപ്പ്‌ നടപ്പാക്കുന്നത്‌.സംസ്ഥാനങ്ങൾകൂടി വിഹിതം വഹിക്കുംവിധം ഘടന മാറ്റാനാണ്‌ ആലോചിക്കുന്നതെന്ന്‌ ഗ്രാമവികസനമന്ത്രി ഗിരിരാജ്‌ സിങ്‌ പ്രസ്‌താവിച്ചു.മറ്റ്‌ കേന്ദ്രാവിഷ്‌കൃതപദ്ധതികൾക്ക്‌ സമാനമായി തൊഴിലുറപ്പിലും അറുപത്‌ ശതമാനം കേന്ദ്രവും നാൽപ്പത്‌ ശതമാനം സംസ്ഥാനങ്ങളും വഹിക്കുന്ന വിധത്തിലേക്ക്‌ മാറണമെന്നാണ്‌ കേന്ദ്രമന്ത്രി പറഞ്ഞത്‌.

തൊഴിലുറപ്പിന്റെ പേരിലുള്ള അഴിമതി തടയാൻ സംസ്ഥാനങ്ങൾകൂടി വിഹിതം ഇടേണ്ടത്‌ അനിവാര്യമാണ്‌. പദ്ധതി മാറ്റാൻ പാർലമെന്റിൽ ബിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഗിരിരാജ്‌ സിങ്‌ പറഞ്ഞു.ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ തൊഴിലുറപ്പ്‌ വിഹിതത്തിൽ 33 ശതമാനം വെട്ടിക്കുറച്ചിരുന്നു. പദ്ധതി പൂർണമായി ഇല്ലാതാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തേ പ്രഖ്യാപിച്ചതാണ്‌.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അഭിമാനത്തിന്റെ നാടാണ് കേരളം . പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനമെന്ന ബഹുമതിക്ക് കേരളം അര്‍ഹമാകുന്നുവെന്നതാണ് അഭിമാനം.എന്നാല്‍ ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്തും നടത്തിപ്പിനായി നീക്കിവെച്ച തുക വെട്ടിക്കുറച്ചും മണ്ടന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നും തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കങ്ങള്‍ ഏറ്റവും രൂക്ഷമായി ബാധിക്കുക കേരളത്തെയാകും .

രാജ്യത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഫണ്ട് വകമാറ്റം, വേതനം നല്‍കാതിരിക്കല്‍ തുടങ്ങിയ തട്ടിപ്പുകള്‍ വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വെച്ച കണക്ക് പ്രകാരം സൂചിപ്പിക്കുന്നു.

എന്നാല്‍ ഇത്തരത്തില്‍ ഒരു ക്രമക്കേട് പോലും കേരളത്തില്‍ നിന്ന് റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ലോക്‌സഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്യ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ആന്ധ്രാ പ്രദേശിലാണ്.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽനിന്ന്‌ തൊഴിലാളികളെ അകറ്റാൻ കേന്ദ്ര സർക്കാർ ബോധപൂർവം ശ്രമിക്കുകയാണ്. ഗ്രാമപഞ്ചായത്തിന്‌ ഒരേസമയം 20 പ്രവൃത്തിയെന്ന നിയന്ത്രണം കൊണ്ടുവന്നു.

 

ഹാജർ രേഖപ്പെടുത്തുന്ന മൊബൈൽ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ, അവിദഗ്‌ധ തൊഴിലാളി വേതനം, സാമഗ്രികളുടെ തുക, ഭരണച്ചെലവ്‌ എന്നിവ കൃത്യസമയത്ത്‌ ലഭ്യമാക്കാത്തത്, തൊഴിലാളികളുടെ ആധാർ ലിങ്ക്‌ ചെയ്‌താലേ വേതനമുള്ളൂവെന്ന നിബന്ധന തുടങ്ങിയവ പദ്ധതി നിർവഹണം ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

എല്‍ഡിഎഫിന്‍റെ നിരന്തര സമ്മർദത്തിൽ കേരളത്തിനുമാത്രമായി ഗ്രാമപഞ്ചായത്തിന്‌ ഒരേസമയം 50 പ്രവൃത്തിയെന്ന ഇളവ്‌ ലഭിച്ചു. വ്യക്തിഗത ആസ്തിനിർമാണ പ്രവൃത്തികളായ കോഴിക്കൂട്‌, ആട്ടിൻകൂട്‌, പശുത്തൊഴുത്ത്‌, സോക്ക്പിറ്റ്‌, കമ്പോസ്റ്റ് പിറ്റ്‌ എന്നിവയെ നിബന്ധനയിൽനിന്ന്‌ ഒഴിവാക്കണമെന്ന ആവശ്യത്തിൽ തീരുമാനമില്ല. എൻഎംഎംഎസ്‌ മൊബൈൽ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നു.

ആപ് പ്രവർത്തനക്ഷമമല്ലാതാകുന്നതിനാൽ തൊഴിലാളികൾക്ക്‌ മടങ്ങിപ്പോകേണ്ടിവരുന്നു. സാധന സാമഗ്രികൾ വിതരണം ചെയ്യുന്ന വെണ്ടർമാർക്ക്‌ തുക നൽകാൻ കേന്ദ്രം ഏർപ്പെടുത്തിയ പിഎഫ്‌എംഎസ്‌ വെണ്ടർ ഐഡി സംവിധാനത്തിനും സാങ്കേതിക പ്രശ്നങ്ങളുണ്ട്‌. കഴിഞ്ഞവർഷം നൽകിയ സാധനങ്ങളുടെ തുക ലഭിക്കാത്തതിന്റെ പേരിൽ വെണ്ടർമാർ പദ്ധതിയിൽനിന്ന്‌ പിൻവാങ്ങി. പണിയായുധങ്ങളുടെ വാടക നിർത്തലാക്കി. തൊഴിൽ ദിനത്തിന്‌ അഞ്ചുരൂപ വീതം വാടക പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനുമേലും നടപടിയായില്ല.

എങ്ങനെയും തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനാണ് ബിജെപി സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ 2022–23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തൊഴിലുറപ്പ് പദ്ധതിക്ക് 89400 കോടിയാണ് വകയിരുത്തിയിരുന്നത്2023–24 വര്‍ഷത്തേക്ക് അറുപതിനായിരം കോടി മാത്രമെ വകയിരുത്തിയിട്ടുള്ളൂ.

29400 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.പദ്ധതിയോടുള്ള കേന്ദ്ര അവഗണന സാധാരണക്കാരായ നിരവധിപേരെയാണ്‌ പ്രയാസത്തിലാക്കുന്നത്‌. 200 ദിവസംവരെ ജോലിചെയ്യാനുള്ള സാഹചര്യം എല്ലായിടത്തുമുണ്ട്‌. തൊഴിൽദിനം 150 എങ്കിലുമാക്കണമെന്ന ആവശ്യം ചെവിക്കൊള്ളാതെ നിലവിലുള്ളതുപോലും വെട്ടിക്കുറയ്‌ക്കുകയാണ്‌.

തൊഴിലുറപ്പിനോടും തൊഴിലിനോടുമുള്ള കേന്ദ്രസർക്കാരിന്റെ സമീപനം ഈലല മേഖലയില്‍ പണിയെടുക്കുന്നവരെ ഏറെ ആശങ്കയിലാഴ്ത്തുന്നു.100 ദിനം എന്നത് വെട്ടിച്ചുരുക്കാനും കാലക്രമേണ പദ്ധതിതന്നെ ഇല്ലാതാക്കാനുമുള്ള വ്യഗ്രതയിലാണ്‌ മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍.‘രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെ തൊഴിലെടുത്താൽ കിട്ടുന്നത്‌ 311 രൂപയാണ്‌.തൊഴിൽദിനം മുഴുവൻ കിട്ടിയാലും നിലവിലെ വരുമാനംകൊണ്ട്‌ ഒന്നുമാവില്ല. ഇത്‌ 500 രൂപയാക്കണമെന്നും ആഴ്‌ചയിൽ ഒരിക്കൽ തരണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല.

 

എന്നാല്‍ ഇവിടെയാണ് എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തിന്‍റെ ഇടപെടലും, മറ്റ് മേഖലയില്‍ പണിയെടുക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതിനൊപ്പം തൊഴിലുറപ്പ് തൊഴിലാളികളെനെഞ്ചോട്ചേര്‍ത്തുപിടിച്ച്
രാജ്യത്തിനാകമാനംമാതൃകയായിരിക്കുകയാണ്.കഴിഞ്ഞ രണ്ട്‌ സാമ്പത്തികവർഷമായി 10 കോടി തൊഴിൽ ദിനം സൃഷ്ടിച്ചു.

കോവിഡ്‌ പ്രതിസന്ധിയിൽ അമര്‍ന്ന സാധാരണ ഗ്രാമീണ ജനതയ്‌ക്ക്‌ ആശ്വാസമേകാൻ ഇതിലൂടെ സാധിച്ചു. തൊഴിൽ ദിനത്തിന്റെ ദേശീയ ശരാശരി അമ്പതാണെങ്കില്‍ ‌. കേരളത്തിലിത്‌ 64.41 ആണ്.ദേശീയ തലത്തിൽ 100 ദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ ശരാശരി എട്ടും കേരളത്തിൽ 31ഉം. പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനത്തിലെ ദേശീയ ശരാശരി 57.52 നിൽക്കുമ്പോൾ കേരളം 86.2 ശതമാനത്തിലാണ്‌.

പട്ടികവർഗ കുടുംബങ്ങൾക്ക്‌ 100 അധികദിന തൊഴിൽ ഉറപ്പാക്കുന്ന ഏക സംസ്ഥാനമാണ്‌ കേരളം. തൊഴിലിന്റെ 90 ശതമാനവും സ്‌ത്രീകൾക്കാണ്‌. അവര്‍ക്ക് വലിയ ആശ്വാസമാണ് ഇത്.സംസ്ഥാനത്ത്‌ 26.82 ലക്ഷം തൊഴിലാളികളാണ്‌ പദ്ധതിയെ ആശ്രയിക്കുന്നത്‌. 2022–23ൽ 10.32 കോടി തൊഴിൽദിനമാണ്‌ കേരളം ആവശ്യപ്പെട്ടത്‌.

നിലവിൽ 8.5 കോടിയായി പുതുക്കിയിട്ടുണ്ട്‌. ഇതിൽ 7.79 കോടി തൊഴിൽദിനം കേരളം സൃഷ്ടിച്ചു.15.02 ലക്ഷം കുടുംബത്തിന്‌ തൊഴിൽ നൽകി.സാധനസാമഗ്രി ഇനത്തിൽ 263.64 കോടി രൂപയും ഭരണച്ചെലവ്‌ ഇനത്തിൽ 152.72 കോടി രൂപയും കുടിശ്ശികയായി കേന്ദ്രം നൽകാനുണ്ട്‌.നവംബർ,ഡിസംബർ മാസങ്ങളിലെ അവിദഗ്ധ വേതനതുകയും ലഭ്യമാക്കിയിട്ടില്ല.

തൊഴിലുറപ്പ്‌ പദ്ധതിയെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് നാട്ടിലുണ്ടാക്കിയ വികസനമുന്നേറ്റമാണ് ഏറെ ശ്രദ്ധേയം.ഗ്രാമീണ റോഡുകൾ, നടപ്പാതകൾ, കുളം നിർമാണം,ശുചീകരണം, തോട് നിർമാണം, സംരക്ഷണഭിത്തി നിർമാണം, വീടുകളിൽ കുളം, ബയോഗ്യാസ് പ്ലാന്റ്‌, തൊഴുത്ത്, മഴവെള്ളസംഭരണികൾ തുടങ്ങി വിവിധ പദ്ധതികൾ ഉള്‍പ്പെടെ നടപ്പിലാക്കി കേരളം വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്

Eng­lish Summary:

Job Guar­an­tee Scheme: Modi govt again with sab­o­tage move

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.