Web Desk

January 21, 2020, 10:32 pm

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ തൊഴിലവസരം

Janayugom Online

ഗ്രൂപ്പ് ബി നോണ്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍/ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളിലേക്ക് പ്രത്യേക വിജ്ഞാപനത്തിലൂടെ അപേക്ഷ ക്ഷണിച്ച്‌ യു.പി.എ.സ്.സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍). ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. നിയമത്തില്‍ ബിരുദം/ നിയമത്തില്‍ ഇന്റഗ്രേറ്റഡ് ബിരുദം/ എം.ബി.എ/ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/ സി.എ/ കമ്ബനി സെക്രട്ടറി/ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് അഡ്മിനിസ്‌ട്രേഷന്‍/ അക്കൗണ്ട്‌സ്/ ലീഗല്‍ വിഷയങ്ങളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ അത്യാവശ്യമാ. ഒക്ടോബര്‍ നാലിനായിരിക്കും പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരവും,കൊച്ചിയുമാണ് പരീക്ഷ കേന്ദ്രങ്ങള്‍. 421 ഒഴിവുകളുണ്ട്. സ്ഥിരനിയമനമാണ്.അവസാന തീയതി ജനുവരി 31.പെന്നും പേപ്പറും ഉപയോഗിച്ച് ഓബ്ജക്ടീവ് മാതൃകയിലുള്ള എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്കും വിജ്ഞാപനത്തിനും സന്ദര്‍ശിക്കുക : www.upsc.gov.in

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് : www.upsconline.nic.in

Eng­lish sum­ma­ry: job in employ­ees prov­i­dent fund organization