കാമുകിയോടുള്ള ദേഷ്യത്തിൽ സിനിമാ സ്റ്റൈലിൽ സ്വന്തം കാർ കത്തിച്ച് യുവാവ്. ഗുജറാത്തിലാണ് സംഭവം നടന്നത്. അഹമ്മദാബാദിൽ നിന്നുള്ള തൊഴിൽ രഹിതനായ ഐടി എഞ്ചിനീയറാണ് കാമുകിയോടുള്ള ദേഷ്യത്തിൽ കാർ കത്തിച്ചത്. ബോംബെ ഷോപ്പിംഗ് സെന്ററിന് പിന്നിലുള്ള ഇടുങ്ങിയ വഴിയിൽ നിന്ന യുവാവ് ആദ്യം തന്റെ കാറിന്റെ വിൻഡ്ഷീൽഡും ഗ്ലാസ് പാനുകളും കല്ലുകൊണ്ട് തകർത്തു. പിന്നീട് അദ്ദേഹം മാലിന്യം ശേഖരിച്ച് കാറിൽ വലിച്ചെറിഞ്ഞു. ഒടുവിൽ കാറിന് തീയിട്ടു. ഇയാൾ നാട്ടുകാർക്ക നേരെ കല്ലെറിഞ്ഞതായും ആരോപണമുണ്ട്.
സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനം പോലീസിനെയും അഗ്നിശമന സേനയെയും അറിയിച്ചു. കാർ കത്തിച്ചതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് സ്വന്തം കാറാണ് കത്തിച്ചതെന്ന് മനസിലായി. അറസ്റ്റ് ചെയ്തിട്ടും ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് വരാൻ കൂട്ടാക്കിയില്ല. സ്റ്റേഷനിലെത്തിയ ഇയാൾ എന്തിനാണ് കത്തിച്ചതെന്നോ സംസാരിക്കാനോ തയ്യാറായില്ല. എന്നാൽ അച്ഛൻ സ്റ്റേഷനിൽ എത്തിയപ്പോൾ, അയാൾ സത്യം പറഞ്ഞു. തന്റെ കാമുകി കാണാൻ വാരമെന്നു പറഞ്ഞിട്ട് വാരാത്തതിനെത്തുടർന്നുള്ള ദേഷ്യത്തിലാണ് കാർ കത്തിച്ചതെന്ന്. എന്തായാലും പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസുകാർക്കോ പിതാവിനോ വെളിപ്പെടുത്തിയിട്ടില്ല. തുടർന്ന പോലീസ് കേസ് രജിസ്റ്റർ ചെയത് യുവാവിനെ അച്ഛനോടൊപ്പം വിട്ടയച്ചു.
English summary: Jobless man vents anger at girlfriend by burning his car
you may also like this video