തൊഴിലില്ലായ്മ രൂക്ഷം; യുപിയില്‍ ബിടെക് കാരനായ യുവാവ് ആത്മഹത്യ ചെയ്തു

Web Desk
Posted on October 07, 2019, 4:29 pm

ബന്‍ഡ: രാജ്യത്ത് തൊഴിലില്ലായ്മ ഉയര്‍ന്ന നിലയിലെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ ഒരു യുവാവുകൂടി ആത്മഹത്യ ചെയ്തു. 25 വയസ്സുകാരനായ നാഗേന്ദ്ര സിങ്ങാണ് ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. തന്റെ വാടകവീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിടെക് ബിരുദധാരിയാണ് നാഗേന്ദ്ര. എത്ര ശ്രമിച്ചിട്ടും ഒരു ജോലി തരപ്പെടുത്താന്‍ തനിക്കാവുന്നില്ല എന്നെഴുതിയ ഒരു ആത്മഹത്യാക്കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

YOU MAY LIKE THIS VIDEO ALSO