കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന് ജോ ഡിഫി (61)അന്തരിച്ചു. രണ്ട് ദിവസം മുൻപാണ് തനിക്ക് കൊറോണയാണെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും ഡിഫി ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.
‘ഞാനും എന്റെ കുടുംബവും ഇപ്പോള്‍ സ്വകാര്യത ആവശ്യപ്പെടുന്നു. ഈ പകര്‍ച്ചവ്യാധി സമയത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മുന്‍കരുതലെടുക്കണമെന്നും പൊതുജനങ്ങളെയും എന്റെ എല്ലാ ആരാധകരെയും ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു,’ ഫേസ്ബുക്ക് പോസ്റ്റില്‍ ഡിഫി കുറിച്ചു.
ഒക്ലഹോമയിലെ തുള്‍സ സ്വദേശിയായ ഡിഫി 1990ലാണ് എ തൗസന്‍ഡ് വൈന്‍ഡിങ് റോഡ് എന്ന ആദ്യ ആല്‍ബം പുറത്തിറങ്ങിയത്. ഈ ആല്‍ബത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ഹോം എന്ന ഗാനം. പിക്കപ്പ് മാന്‍, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്ബോക്സ് (ഇഫ് ഐ ഡൈ), ജോണ്‍ ഡീറി ഗ്രീന്‍ തുടങ്ങിയവായിരുന്നു പ്രധാന ഹിറ്റുകള്‍. ക്ലൈന്റ് ബ്ലാക്ക്, മെര്‍ലി ഹഗ്ഗാര്‍ഡ്, പാറ്റി ലവ്ലെസ് റാന്‍ഡി ട്രാവിസ് എന്നിവര്‍ക്കൊപ്പം ചെയ്ത സെയിം ഓള്‍ഡ് ട്രെയിന്‍ എന്ന ആല്‍ബം 1998 ഗ്രാമി അവാര്‍ഡ് നേടിയിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.