ആക്രമിച്ച മലസിംഹത്തെ യുവാവ് വെറുംകൈകൊണ്ട് ഞെക്കിക്കൊന്നു

Web Desk
Posted on February 06, 2019, 10:49 am

 ആക്രമിച്ച മലസിംഹത്തെ യുവാവ് വെറുംകൈകൊണ്ട് ഞെക്കിക്കൊന്നു. പടിഞ്ഞാറന്‍ അമേരിക്കയിലെ കൊളറാഡോ സംരക്ഷിതമേഖലയിലാണ് സംഭവം. വ്യായാമത്തിനായുള്ള ഓട്ടത്തിനിടെയാണ് യുവാവിനെ മലസിംഹം ആക്രമിക്കുന്നത്.

ഒരു കമ്പുപോലും ഇയാളുടെ പക്കലുണ്ടായിരുന്നില്ല. മല്‍പ്പിടുത്തത്തിനിടെ വല്ലവിധേനെയും സിംഹത്തിന്റെ പുറത്തുകയറി പിന്നിലൂടെ അതിനെ ശ്വാസംമുട്ടിച്ചുകൊല്ലുകയായിരുന്നു അയാള്‍,സിംഹം മാന്തിയും കടിച്ചും നിരവധിമുറിവുകള്‍ ഇയാള്‍ക്ക് ഏറ്റിട്ടുണ്ട്. എന്നാല്‍ ഇയാള്‍ അപകടനിലയിലല്ല. മല്‍പ്പിടുത്തത്തില്‍ സിംഹം ചത്തുവെങ്കിലും ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് വെളിവായത്. ലോകത്തുതന്നെ അപൂര്‍വ സംഭവമാണിതെന്നാണ് കൊളറാഡോയിലെ പാര്‍ക്ക് അധികൃതരുടെ പ്രതികരണം.