Web Desk

കൊച്ചി

October 29, 2020, 3:54 pm

കാലത്തെ വന്ദിക്കുന്നു; പുതിയത് പറയാൻ പുതുമനുഷ്യനാവണം; ജോൺപോൾ

Janayugom Online

കടം വാങ്ങിയ വാക്കും

ദാനമായി കിട്ടിയ അറിവും

അതുമാത്രമാണ് മൂലധനം,

ഗുരുക്കന്മാരെ,

കാലത്തെ,

പ്രണയിക്കുന്നു,

കൊച്ചിയുടെ സാംസ്കാരിക  മുഖമായ  ജോൺ പോൾ   മാർക്കർ പേനകൊണ്ട്  ബോ ർഡിലെഴുതി .തന്റെ കൗമാരകാലം ചിലവഴിച്ച കലൂർ സെയിന്റ്  അഗസ്റ്റിൻസ്   സ്‌കൂളിൽ തന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കാൻ ചേർന്ന കൂട്ടായ്മയിലാണ് സ്‌കൂളിനായി നാലുവാക്കുകൾ കുറിച്ചിട്ടത് .അന്ന് സ്‌കൂളിലെ താരം  കൊച്ചിൻ ഹനീഫയായിരുന്നു.

ചരിത്രപുരുഷന്മാരെയടക്കം അനുകരിക്കുന്ന ഹനീഫ അന്നേ  താരമായിരുന്നു .കുറച്ചുകാലം അധ്യാപകനായി വന്നു കുട്ടികളുടെ മനസ്സ് കീഴടക്കിയൊരാൾ പിനീട് മലയാള സിനിമയിലെ  വ്യത്യസ്തയുള്ള അഭിനയവുമായി ‚കളം  നിറഞ്ഞു എം എസ് തൃപ്പൂണിത്തുറയായിരുന്നു അത് .ജോൺപോൾ  ഓർത്തെടുത്തു .പിനീട് തന്റെ തിരക്കഥയിൽ സിനിമയെടുത്ത ജേസി അന്ന് സീനിയറായി സ്‌കൂളിൽ ഉണ്ടായിരുന്നു. ഭാഷ ഓതിത്തന്ന അടിത്തറ ഉറപ്പിച്ച സ്‌കൂൾ എന്നും പ്രിയപ്പെട്ടതാണ് .

കൊറോണ പുതിയൊരു കാലം തുറക്കുകയാണ് .പുതിയത് പറയാൻ ഇനിയും പുതിയമനുഷ്യനാകണം ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന്  ഓർക്കുന്നു .മറ്റുള്ളവരുടെ ആഘോഷങ്ങൾക്കിടയിൽ മുന്നിട്ടിറങ്ങുന്നവരുടെ ഒപ്പമായിരുന്നു ഉണ്ടായിരുന്നത് ‚ആഘോഷത്തിന്റെമുഘ്യ ബിന്ദുവായി  മാറുന്നത് ഇതാദ്യമാണ് .ഏത്  കർമ്മത്തിനും പുറപ്പെടുമ്പോഴും  ഇത്   നിന്റെ ആദ്യ കർമ്മമാണെന്ന് കരുതുക. കർമ്മ കുശലനായി  എല്ലാത്തിനും സാക്ഷിയായ  കാലത്തേ  വന്ദിക്കാം .ജോൺപോൾ പറഞ്ഞു നിര്ത്തുന്നു.

 

Eng­lish sum­ma­ry; john paul statement

You may also like this video;