ജോണി നെല്ലൂർ വിഭാഗം ജോസഫ് ഗ്രൂപ്പിൽ ലയിച്ചു

Web Desk

കൊച്ചി:

Posted on March 07, 2020, 10:36 pm

കേരള കോൺഗ്രസ് ജോണി നെല്ലൂർ വിഭാഗം കേരള കോൺഗ്രസ്-എം ജോസഫ് വിഭാഗത്തിൽ ലയിച്ചു. ഇന്നലെ എറണാകുളം രാജേന്ദ്രമൈതാനിയിൽ നടന്ന ചടങ്ങിൽ ജോണി നെല്ലൂർ വിഭാഗം അവതരിപ്പിച്ച ലയന പ്രമേയം പ്രവർത്തകർ പാസാക്കിയാണ് ഇരുവിഭാഗവും ലയിച്ചതായി പ്രഖ്യാപിച്ചത്. ജോണി നെല്ലൂർ അധ്യക്ഷത വഹിച്ച യോഗം പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ലയനമെന്ന ആശയം അനൂപ് ജേക്കബിന് ഉൾക്കൊള്ളാനായിട്ടില്ല. ഇന്നല്ലെങ്കിൽ നാളെ അനൂപ് കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കിയെന്ന അനൂപ് ജേക്കബിന്റെ പ്രസ്താവന ഈ വർഷത്തെ ഏറ്റവും വലിയ തമാശയാണെന്ന് ജോണി നെല്ലൂർ പറഞ്ഞു.

ENGLISH SUMMARY:John­ny Nel­lore group merged with Joseph group

YOU MAY ALSO LIKE THIS VIDEO