June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്സിന് ബ്രിട്ടനില്‍ അനുമതി

By Janayugom Webdesk
May 29, 2021

പുതിയ കോവിഡ് വകഭേദം ആശങ്ക സൃഷ്ടിക്കുന്നതിനിടെ നാലാമത്തെ കോവിഡ് വാക്സിനും ബ്രിട്ടന്‍ അനുമതി നല്‍കി. ഒറ്റ ഡോസ് എടുക്കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിനാണ് ദ മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) ഇന്നലെ അനുമതി നല്‍കിയത്. ഫൈസര്‍, അസ്ട്രസെനക, മൊഡേണ കോവിഡ് വാക്സിനുകള്‍ക്കാണ് നേരത്തെ അനുമതി നല്‍കിയിരിക്കുന്നത്.

കോവിഡ് രോഗബാധിതരാകുന്നതില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ വാക്സിന് മികച്ച പങ്കുണ്ടെന്നും എല്ലാവരും വാക്സിന്‍ എടുക്കണമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. ഇതുവരെ 13,000 ത്തിലധികം ജീവന്‍ രക്ഷിക്കാന്‍ കൂട്ടത്തോടെയുള്ള വാക്സിനേഷന്‍ കാമ്പയിനുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. 

കോവിഡ് ബാധിച്ച് ആരോഗ്യനില ഗുരുതരമാകുന്നതില്‍ നിന്ന് 72 ശതമാനം സംരക്ഷണം നല്‍കാന്‍ ജെ ആന്റ് ജെ വാക്സിന് കഴിയുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 20 ദശലക്ഷം ഡോസ് വാക്സിനാണ് ബ്രിട്ടന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജെ ആന്റ് ജെ വാക്സിന്‍ കുത്തിവച്ചവരില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഏപ്രിലില്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജൂണ്‍ 21 ഓടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനിരിക്കെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ENGLISH SUMMARY:Johnson & John­son Covid vac­cine licensed in the UK
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.