Web Desk

ലണ്ടന്‍

July 16, 2021, 12:04 pm

ബെന്‍സീന്‍ സാന്നിധ്യം; ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ സണ്‍സ്ക്രീന്‍ ഉല്പന്നങ്ങള്‍ തിരിച്ചുവിളിച്ചു

Janayugom Online

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ സണ്‍സ്‌ക്രീന്‍ ഉല്പന്നങ്ങള്‍‍ വിപണയില്‍ നിന്ന് തിരിച്ചുവിളിച്ചു. ന്യൂട്രോജെന, അവീനോ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള സണ്‍സ്‌ക്രീൻ ലോഷനുകളാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചത്. കുറഞ്ഞ അളവില്‍ ബെന്‍സീന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഉല്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ ജെ ആന്റ് ജെ തീരുമാനിച്ചത്. അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവാണ് ബെ­ന്‍സീന്‍.

മുന്‍കരുതലിന്റെ ഭാഗമായി ന്യൂട്രോജെന ബീച്ച് ഡിഫന്‍സ്, ന്യൂട്രോജെന കൂള്‍ ഡ്രൈ സ്‌പോര്‍ട്, ന്യൂട്രോജെന ഇന്‍വിസിബിള്‍ ഡെയ്‌ലി ഡിഫന്‍സ്, ന്യൂട്രോജെന അള്‍ട്ര ഷീര്‍, അവീനോ പ്രൊട്ടക്ട് + റീഫ്രഷ് തുടങ്ങിയ ഉല്പന്നങ്ങള്‍ കമ്പനി തിരിച്ചുവിളിച്ചു. ബെന്‍സീന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നും ചില സാമ്പിളുകളില്‍ ഇതിന്റെ അംശം കണ്ടത് കൊണ്ടാണ് ഉല്പന്നങ്ങളെ തിരിച്ചു വിളിച്ചതെന്നും ജെ ആന്റ് ജെ അറിയിച്ചു. ഉപഭോക്താക്കള്‍ ഈ ക്രീമുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ക്രീം ഉപയോഗിച്ചത് മൂലം എന്തെങ്കിലം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നുമാണ് നിര്‍ദേശം.

Eng­lish sum­ma­ry; John­son & John­son vol­un­tar­i­ly recalls sun­screens on ben­zene concerns

you may also like this video;